​Sri Lanka Burqa Ban : ദേശസുരക്ഷയെ മുൻനി‍‍ർത്തി ശ്രീലങ്കയിൽ ബു‍ർഖയ്ക്കും ഇസ്ലാമിക സ്കൂളുകൾക്കും നിരോധന കൊണ്ടുവരും- ലങ്കൻ മന്ത്രി

ലങ്കയിൽ ആദ്യകാല മുതൽ സ്ത്രീകളും പെൺക്കുട്ടികളും ബുർഖ ധരിക്കാറില്ലായിരുന്നുയെന്നും ഇപ്പോൾ എല്ലാവരും ധരിക്കുന്ന മത തീവ്രവാദത്തിന്റെ അടിസ്ഥാനത്തിലാണ്, തങ്ങൾ തീർച്ചായായും ഇത് നിരോധിക്കുമെന്ന് മന്ത്രി അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 14, 2021, 02:01 PM IST
  • ലങ്കയിൽ ആദ്യകാല മുതൽ സ്ത്രീകളും പെൺക്കുട്ടികളും ബുർഖ ധരിക്കാറില്ലായിരുന്നുയെന്നും ഇപ്പോൾ എല്ലാവരും ധരിക്കുന്ന മത തീവ്രവാദത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി
  • ലങ്കയുടെ വിദ്യാഭ്യാസ നയങ്ങൾ ലംഘിക്കുന്ന നടപടിയാണ് ഇപ്പോൾ ഇസ്ലാമിക സ്കൂളുകലുള്ളതെന്ന് മന്ത്രി
  • രാജ്യത്തെ എല്ലാ ഇസ്ലാമിക് സ്കൂളുകളും അടയ്ക്കാൻ നടപടി സ്വീകരിക്കുമെന്ന് വീരശേഖര അറിയിച്ചു.
  • 2019ൽ കൊളംബോയിൽ പള്ളിയിലും സമീപത്തെ ഹോട്ടലുകളിലുമായി ഇസ്ലമിക് സ്റ്റേറ്റ് ചാവേറുകൾ നടത്തിയ ആക്രമണത്തിൽ 250 പേർ കൊല്ലുപ്പെട്ടിരുന്നു
​Sri Lanka Burqa Ban : ദേശസുരക്ഷയെ മുൻനി‍‍ർത്തി ശ്രീലങ്കയിൽ ബു‍ർഖയ്ക്കും ഇസ്ലാമിക സ്കൂളുകൾക്കും നിരോധന കൊണ്ടുവരും- ലങ്കൻ മന്ത്രി

Coloumbo : Sri Lanka യിലും Burqa നിരോധനത്തിനുള്ള നടപടികൾ ആരംഭിക്കുന്നു. ബുർഖ നിരോധനത്തിനോടൊപ്പം ലങ്കയിലെ ആയിരത്തിലധികം Islamic School കൾക്കും നിരോധനമേർപ്പെടുത്തുമെന്ന് ശ്രലങ്കൻ പൊതുസുരക്ഷാമന്ത്രി Sarath Weerasekera പറഞ്ഞു. ദേശസുരക്ഷ മുൻ നിർത്തിയാണ് സർക്കാർ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കകയെന്നാണ് വീരശേഖര അറിയിച്ചു. 

തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭ ചർച്ച ചെയ്യുകയാണെന്നും, നിയമം പ്രബല്യത്തിൽ വരാൻ കാത്തിരിക്കുകയാണെന്നും വീരശേഖര പറഞ്ഞു. ലങ്കയിൽ ആദ്യകാല മുതൽ സ്ത്രീകളും പെൺക്കുട്ടികളും ബുർഖ ധരിക്കാറില്ലായിരുന്നുയെന്നും ഇപ്പോൾ എല്ലാവരും ധരിക്കുന്ന മത തീവ്രവാദത്തിന്റെ അടിസ്ഥാനത്തിലാണ്, തങ്ങൾ തീർച്ചായായും ഇത് നിരോധിക്കുമെന്ന് മന്ത്രി അറിയിച്ചു.

ALSO READ : "Burqa Ban": Switzerland ൽ പൊതു ഇടങ്ങിൽ മുഖം മറയ്ക്കുന്നത് നിർത്തലാക്കുന്നതിന് ജനങ്ങളുടെ പിന്തുണ

ലങ്കയുടെ വിദ്യാഭ്യാസ നയങ്ങൾ ലംഘിക്കുന്ന നടപടിയാണ് ഇപ്പോൾ ഇസ്ലാമിക സ്കൂളുകലുള്ളതെന്ന് മന്ത്രി. അതിനാൽ രാജ്യത്തെ എല്ലാ ഇസ്ലാമിക് സ്കൂളുകളും അടയ്ക്കാൻ നടപടി സ്വീകരിക്കുമെന്ന് വീരശേഖര അറിയിച്ചു.

നേരത്തെ 2019ൽ കൊളംബോയിൽ പള്ളിയിലും സമീപത്തെ ഹോട്ടലുകളിലുമായി ഇസ്ലമിക് സ്റ്റേറ്റ് ചാവേറുകൾ നടത്തിയ ആക്രമണത്തിൽ 250 പേർ കൊല്ലുപ്പെട്ടിരുന്നു. അതെ തുടർന്ന് ലങ്കയിൽ ബുർഖ നിരോധനം താൽക്കാലികമായി ഏ‌ർപ്പെടുത്തിയിരുന്നു.

ALSO READ : ഭീകരാക്രമണ ഭീഷണി: ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിച്ചു

കഴി‍ഞ്ഞ ആഴ്ചയിൽ യുറോപ്യൻ രാജ്യമായി സ്വിറ്റ്സർലാൻഡിൽ ബുർഖ നിരോധനം ഏ‌ർപ്പെടുത്തിയിരുന്നു. ജനഹിത പരിശോധനയിൽ സ്വിസ്സ് വോട്ടർമാർ പൊതു ഇടങ്ങിൽ മുഖം മറയ്ക്കുന്നത് നിർത്തലാക്കുന്നതിന് പിന്തുണ നൽകി. 

ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നവർ ഇതിനെ തീവ്ര ഇസ്ലാമിക വാദത്തിന് എതിരയുള്ള നീക്കമായി കണ്ടപ്പോൾ ഇതിനെ എതിർക്കുന്നവർ ഇത് വംശീയ വിരോധമായും  Islamophobia ആയും ആണ് ചൂണ്ടി കാട്ടിയത്. 

ALSO READ : മത സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് മന്ത്രി കെ ടി ജലീല്‍

51.21 ശതമാനം ആളുകളാണ് പൊതു ഇടങ്ങളിൽ മുഖം മറയ്ക്കുന്നത് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതോടൊപ്പം ഫെഡറൽ സ്വിറ്റ്സെർലാൻഡിന്റെ ഭൂരിപക്ഷം കൺടോണുകളും ഈ തീരുമാനത്തെ പിന്തുണച്ചു.  

പൊതു ഇടങ്ങളിൽ മുഖം മറയ്ക്കുന്നത് നിർത്തലാക്കണമെന്ന തീരുമാനത്തിനെ പിന്തുണച്ച് 1,426,992 പേർ വോട്ട് ചെയ്തപ്പോൾ ഇതിനെതിരെ വോട്ട് ചെയ്‌തത്‌ 1,359,621 പേരാണ്, അതായത് 50.8 ശതമാനം ആളുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News