Myanmar Military Coup: പ്രതിഷേധം ശക്തമാകുന്നതിനിടയിൽ മ്യാന്മറിന്റെ വിവിധ ഭാഗങ്ങളിൽ പട്ടാള നിയമം നടപ്പിലാക്കി
മ്യാന്മറിലെ വിവിധ പ്രദേശങ്ങളിൽ ഞയറാഴ്ച്ച പട്ടാള നിയമം നടപ്പിലാക്കി. യാങ്കോണിലുള്ള ഒരു ചൈനീസ് ഫാക്ടറിക്കും തീ വെച്ചിരുന്നു.
Yangon: മ്യാന്മറിലെ (Myanmar) വിവിധ പ്രദേശങ്ങളിൽ ഞയറാഴ്ച്ച പട്ടാള നിയമം നടപ്പിലാക്കി. ഞായറാഴ്ച്ച പ്രതിഷേധം (Protest) ശക്തമായതോടെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭകാരികൾക്കെതിരെ പൊലീസ് നടത്തിയ വെടിവെയ്പ്പിൽ 38 പേർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരിൽ ഏറെയും പട്ടാള നിയമം നടപ്പാക്കിയ ഹളൈങ് താർ യർ, ശ്വേപൈത്ത എന്നീ പട്ടണങ്ങളിൽ നിന്ന് ഉള്ളവരാണ്.
മ്യാന്മറിലെ (Myanmar) ജനസാന്ദ്രത കൂടിയ സ്ഥലങ്ങളാണ് ഹളൈങ് താർ യറും, ശ്വേപൈത്തയും. റിപ്പോർട്ടുകൾ അനുസരിച്ച് ഇന്നലെ മരിച്ചവരിൽ 22 പേരും ഹളൈങ് താർ യറിൽ നിന്ന് ഉള്ളവരാണ്. മരിച്ചവരെ കൂടാതെ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.
ഇതേ സമയം യാങ്കോണിലുള്ള ഒരു ചൈനീസ് (Chinese) ഫാക്ടറിക്ക് തീ വെച്ചിരുന്നു. ആരാണ് ഇതിന് പിന്നിലെന്ന് ഇനിയും വ്യക്തമായിട്ടില്ല. തീ പിടിത്തത്തെ തുടർന്ന് നിരവധി ചൈനീസ് തൊഴിലാളികൾ ഫാക്ടറിയിൽ അകപ്പെട്ട് പോയിട്ടുണ്ടെന്ന് ചൈനീസ് എംബസ്സി അറിയിച്ചു.
ഞയറാഴ്ചയോടെ നടപ്പാക്കിയ പാട്ടകുള നിയമം അനുസരിച്ച് ഈ പട്ടണങ്ങളിലെ ഭരണവും (Military Coup) നിയമ നടപടികളും, ക്രമസമാധാനം പാലിക്കാനുള്ള അധികാരവും പട്ടാള ഭരണകൂടം യാങ്കോൺ റീജിയണൽ കമാൻഡറെ ഏൽപ്പിച്ചു. അതെ സമയം മ്യാന്മറിൽ നടന്ന് വരുന്ന കൊലപാതകങ്ങളിൽ ഐക്യരാഷ്ട്ര സംഘടന അപലപിച്ചു.
തെരഞ്ഞെടുക്കപെട്ട ജനപ്രതിനിധികൾ ഇപ്പോൾ ഒളിവിലാണ്. അവർ പ്രക്ഷോഭകാരികളോട് ഈ പ്രശ്‌നം പരിഹരിക്കാൻ തോറ്റ് പിന്മാറാതെ പോരാടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണെന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പ്രക്ഷോഭകാരികളോട് (Protestors) പറഞ്ഞു. ഇതേ സമയം തെരഞ്ഞെടുക്കപെട്ട പ്രതിനിധികൾ എല്ലാവരും ചേർന്ന് പുതിയ ഒരു മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
പ്രക്ഷോകാരികളെ അടിച്ചൊതുക്കാൻ വൻതോതിൽ ശ്രമിക്കുന്ന പട്ടാള ഭരണകൂടം വളരെ ക്രൂരമായ നടപ്പാടികളാണ് സ്വീകരിക്കുന്നത്. കണ്ണീർ വാതകം ഉപയോഗിക്കുകയും റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച വെടിവെയ്ക്കുകയും, അല്ലാതെ പല തവണ വെടിയുതിർക്കുകയും പട്ടാളഭരണകൂടത്തിന് കീഴിലുള്ള പോലീസ് ഉദ്യോഗസ്ഥർ ഇതിനോടകം ചെയ്‌ത് കഴിഞ്ഞു.
ഫെബ്രുവരി ഒന്നിനാണ് ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച് മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക് കടന്നത്. കഴിഞ്ഞ 27 ദിവസമായി പട്ടാള ഭരണത്തിനെതിരെ മ്യാന്മറിൽ പ്രതിഷേധം തുടർന്ന് വരികയാണ്. മ്യാന്‍മര്‍ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ Aung San Suu Kyi യേയും പ്രസിഡന്റ് വിന്‍ വിന്‍ മയന്റും ഉള്‍പ്പെടെയുള്ളവരെ സൈന്യം തടങ്കലിലാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിൽ കയറാൻ തയ്യാറെടുത്തിരിക്കവെയാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്. മാത്രമല്ല രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ ഉള്‍പ്പടെയുള്ള ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരുന്നു.
തങ്ങൾക്ക് പട്ടാള ഭരണം വേണ്ടെന്നും ജനാധിപത്യം മതിയിയെന്നുമാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം. പ്രതിഷേധത്തിന്റെ ആദ്യഘട്ടത്തിൽ മ്യാന്മറിൽ ഇന്റർനെറ്റും ഫോൺ സർവീസുകളും നിർത്തിവെച്ചിരുന്നെങ്കിലും പിറ്റേ ദിവസം പുനസ്ഥാപിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഭരണാധികാരികൾ ട്വിറ്ററും ഇൻസ്റ്റഗ്രാമും ബാൻ ചെയ്‌തിരുന്നു. അതിന് മുമ്പ് ഫേസ്ബുക്കും ഭാഗികമായി ബാൻ ചെയ്തിരുന്നു.
ഇത് കൂടാതെ പ്രതിഷേധത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി ഈ പ്രതിഷേധങ്ങളും അനുബന്ധ പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയാതിരിക്കാൻ മാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. മ്യാൻമറിലെ 5 പ്രാദേശിക മാധ്യമങ്ങളുടെ ലൈസൻസ് റദ്ധാക്കിയതായി ആണ് മ്യാന്മാർ സൈനിക ഭരണകൂടം (Military Coup) അറിയിച്ചിരുന്നു. മിസ്‌സീമ, ഡിവിബി, ഖിത് തിത് മീഡിയ, മ്യാന്മാർ നൗ, 7ഡേ ന്യൂസ് എന്നീ മാധ്യമങ്ങളുടെ ലൈസൻസാണ് റദ്ധാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...