വാഷിംഗ്ടൺ: എന്തുവന്നാലും മാസ്ക് ധരിക്കില്ലെന്ന നയം മാറ്റി, മാസ്ക് ധരിക്കാനായി തയ്യാറാകുകയാണ് അമേരിക്കൻ പ്രസിഡന്റ്. ഒരു വിധത്തിൽ പറഞ്ഞാൽ  ഇനി വാശി കാണിച്ചിട്ട് ഒരു കാര്യവുമില്ലയെന്ന് അദ്ദേഹത്തിനും മനസിലായി കാണും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ചൈനയെ ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളുമായി യുഎസ് മുന്നോട്ട്.. ! 


ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നടത്തുന്ന സൈനിക ആശുപത്രി സന്ദർശനത്തിൽ ഡൊണാൾഡ് ട്രംപ് മാസ്ക് ധരിക്കുമെന്നാണ് റിപ്പോർട്ടുകൾ.  നേരത്തെ കോറോണ വ്യാപകമായി പടരുമ്പോഴും, ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നല്കിയിട്ടും താൻ മാസ്ക് ധരിക്കില്ലയെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.   എന്നാൽ സൈനിക ആശുപത്രി സന്ദർശനത്തിൽ മാസ്ക് ധരിക്കണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു.  അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം മാസ്ക് ധരിക്കാൻ ഒരുങ്ങുന്നത്. 


 


Also read: കരുത്തായി അപ്പാച്ചെ; അവസാന ബാച്ചും ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറി 


മെരിലാന്‍ഡ് സ്റ്റേറ്റിലെ വാള്‍ട്ടര്‍ റീഡ് മിലിട്ടറി ആശുപത്രിയാണ് ട്രംപ് ശനിയാഴ്ച സന്ദർശനം നടത്തുന്നത്.  ഫോക്സ് ന്യുസിന് നൽകിയ അഭിമുഖത്തിൽ  താൻ പരിക്കേറ്റ സൈനികരെയും കോറോണ (Covid19) പ്രതിരോധ പ്രവര്‍ത്തകരെയും സന്ദര്‍ശിക്കാൻ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ പോകുന്നുണ്ടെന്നും അവിടെ ഞാന്‍ മാസ്‌ക് ഉപയോഗിക്കുമെന്നും ആശുപത്രിയില്‍ മാസ്‌ക് ഒരവശ്യ വസ്തുവായി ഞാന്‍ കണക്കാക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.