കരുത്തായി അപ്പാച്ചെ; അവസാന ബാച്ചും ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറി

22  അപ്പാച്ചെ ഹെലികോപ്റ്ററുകളാണ് അമേരിക്കൻ കമ്പനിയിൽ നിന്നും ഇന്ത്യ വാങ്ങിയത്.    

Last Updated : Jul 11, 2020, 01:16 AM IST
കരുത്തായി അപ്പാച്ചെ; അവസാന ബാച്ചും ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറി

ന്യുഡൽഹി:  ലഡാക്കിൽ ചൈനീസ് പ്രകോപനം നിലനിൽക്കുന്ന സാഹചര്യത്തിൽ  പ്പാച്ചെ  ഹെലികോപ്റ്ററുകളുടെ അവസാന ബാച്ചും അമേരിക്കൻ കമ്പനിയായ ബോയിങ് ഇന്ത്യൻ വ്യോമ സേനയ്ക്ക് കൈമാറി.  അഞ്ച് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ന് ഇന്ത്യയിൽ എത്തിയതായി വ്യോമസേന വൃത്തങ്ങൾ അറിയിച്ചു.  

Also read: മലബാർ നാവികാഭ്യാസത്തിൽ ഇന്ത്യക്കൊപ്പം ഓസ്ട്രേലിയയും 

22  അപ്പാച്ചെ ഹെലികോപ്റ്ററുകളാണ് അമേരിക്കൻ കമ്പനിയിൽ നിന്നും ഇന്ത്യ വാങ്ങിയത്.     കഴിഞ്ഞ നവംമ്പറിലാണ്  അപ്പാച്ചെ  ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറിയത്.  അന്ന് എട്ടു  അപ്പാച്ചെ ഹെലികോപ്റ്ററുകളാണ് രാജ്യത്തിന് ലഭിച്ചത്.  ശേഷം ഒൻപത്  അപ്പാച്ചെ ഹെലികോപ്റ്ററുകളും അമരിക്കൻ കമ്പനി കൈമാറിയിരുന്നു.  

Also read: തക്കാളിയുടെ വിലയിൽ നാലു മടങ്ങ് വർധന, ഇനിയും വില കൂടും..! 

ഇപ്പോൾ ഇന്ത്യ-ചൈന അതിർത്തി സംഘർഷാവസ്ഥയെ തുടർന്ന് അവസാന ഘട്ട  അപ്പാച്ചെ ഹെലികോപ്റ്ററുകൾ വേഗത്തിൽ കൈമാറാൻ ഇന്ത്യ അമേരിക്കൻ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.  അതിന്റെ അടിസ്ഥാനത്തിലാണ് ബാക്കിയുള്ള 5  അപ്പാച്ചെ ഹെലികോപ്റ്ററുകൾ അമേരിക്കൻ കമ്പനി ഇന്ന് കൈമാറിയത്.  അമേരിക്കൻ കമ്പനിയായ ബോയിങ് കരാർ പൂർത്തിയാക്കി അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ത്യയ്ക്ക് കൈമാറിയത് അഞ്ചു വർഷം കൊണ്ടാണ്.  

വ്യോമസേനയുടെ ആവശ്യപ്രകാരം  അപ്പാച്ചെ ഹെലികോപ്റ്ററുകളിൽ തന്ത്ര പ്രധാനമായ മാറ്റങ്ങളും വരുത്തിയിട്ടുണ്ടെന്നാണ് വിവരം ലഭിക്കുന്നത്.  2015 ലായിരുന്നു ഇന്ത്യ അമേരിക്കൻ കമ്പനിയുമായി കരാറിൽ ഒപ്പിട്ടത്.  ചൈന പാക് ഭീഷണികളെ ചെറുക്കാൻ വേണ്ടിയാണ്  അപ്പാച്ചെ ഹെലികോപ്റ്ററുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്. 

Trending News