Colombo: 2019 ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ  ഭീകരാക്രമണവുമായി ബന്ധപ്പെട്ട്  നടക്കുന്ന അന്വേഷങ്ങളില്‍ നിര്‍ണ്ണായക വഴിത്തിരിവ്... 


COMMERCIAL BREAK
SCROLL TO CONTINUE READING

ക്രിസ്ത്യന്‍ പള്ളികളില്‍ ഭീകരാക്രമണം (Sri Lanka Easter Attack) നടത്തിയ സംഭവത്തില്‍ ഇസ്ലാമിക സംഘടനാ നേതാക്കളെ ശ്രീലങ്കന്‍ പോലീസ് അറസ്റ്റ് ചെയ്തു.  All Ceylon Makkal Party നേതാവും എംപിയുമായ  റിഷാദ് ബത്തിയുദ്ദീന്‍ (Rishad Bathiudeen) ആണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരന്‍  റിയാസിനേയും പോലീസ് അറസ്റ്റുചെയ്തു.


ശാസ്ത്രീയ, സാഹചര്യ, തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ശ്രീലങ്കന്‍ പോലീസ്  വ്യക്തമാക്കിയത്. എല്ലാ തെളിവുകളും ഇവര്‍ക്ക്  എതിരാണെന്നും, അതിനാലാണ്  അറസ്റ്റ് ചെയ്‌തെന്നും കൊളംബോ പോലീസ് വക്താവ്  വ്യക്തമാക്കി.  


ഭീകരവാദം തടയല്‍ നിയമം അനുസരിച്ചാണ്   (Prevention of Terrorism Act -PTA) നടപടി. അറസ്റ്റിന് മുന്‍പ് കൊളംബോയിലെ ഇവരുടെ വസതികളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. 


Also read: കൊളംബോ സ്ഫോടനം: മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ടു


ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണത്തില്‍ നടപടികള്‍  വൈകുന്നതിനെതിരെ കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ റോമന്‍ കത്തോലിക് കര്‍ദ്ദിനാള്‍ മാല്‍കോം രംഗത്ത് വന്നിരുന്നു.  നേരത്തെ, സംഭവവുമായി  ബന്ധപ്പെട്ട്  പോലീസ് 200ഓളം മത മൗലിക വാദികളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ കുറ്റം ചുമത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് കര്‍ദ്ദിനാള്‍ പോലീസിനും സര്‍ക്കാരിനുമെതിരെ രംഗത്ത് വന്നത്.


2019ലെ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേര്‍  ആക്രമണം  ലോകത്തെ ഞെട്ടിച്ചിരുന്നു.   ആക്രമണത്തില്‍  279 പേര്‍ കൊല്ലപ്പെട്ടിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.