`തലകുനിച്ച് അമേരിക്ക` ; ക്യാപിറ്റോളിൽ Trump അനുകൂലികളുടെ കലാപം
ക്യാപിറ്റോൾ മന്ദിരത്തിൽ നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ അനുകൂലികൾ ഇരച്ചു കയറി. കലാപത്തിനിടെ ഒരു സ്ത്രീ അടക്കം നാല് പേർ മരിച്ച
വാഷിങ്ൺ ഡിസി: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിന് വേദിയായി യുഎസ് ക്യാപിറ്റോൾ ഹിൽ. നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനായി കോൺഗ്രസിൻ്റെ ഇരുസഭകളും കൂടുന്നതിനിടെ ക്യാപിറ്റോൾ മന്ദിരത്തിൽ നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ അനുകൂലികൾ ഇരച്ചു കയറി. അയിരക്കണക്കിന് റിപബ്ലിക്കൻ അനുയായികളുടെ തേർവാഴ്ചയാണ് അമേരിക്കൻ പാർലമെന്റ് മന്ദിരത്തിൽ അരങ്ങേറുന്നത്. ട്രമ്പ് അനുകൂലികളുടെ അഴിഞ്ഞാട്ടത്തിൽ ലോക നേതാക്കളും അപലപിച്ചു. കലാപത്തിനിടെ ഒരു സ്ത്രീ അടക്കം നാല് പേർ മരിച്ചതായി എന്നാണ് അവ്യക്തമായ കണക്ക്.
ട്രമ്പ് (Donald Trump) തന്റെ പ്രസിഡൻ്റ് പദിവിയിലിരിക്കെ ഇന്ന് നടത്തിയ അവസാന റാലിയിൽ തന്റെ അനയായികളോടെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് വൻ തോതിലുള്ള പ്രതിഷോധം ക്യാപിറ്റോൾ ഹില്ലിലേക്ക് നീങ്ങിയത്. പോരാടു ഇംഗ്ലീഷിൽ ഫൈറ്റ് എന്ന് പദം ട്രമ്പ് തന്റെ അനുകൂലികളുടെ രോക്ഷം കത്തി ജ്വലിപ്പിക്കാൻ നിരവധി തവണ പ്രസംഗത്തിനിടെ ഉപയോഗിച്ചിരുന്നു. ട്രമ്പിന്റെ 50 മിനിറ്റ് നീണ്ട് നിന്ന് പ്രസംഗത്തിന് ശേഷമാണ് റിപബ്ലിക്കൻ അനുകൂലികൾ ക്യാപിറ്റോൾ മന്ദിരത്തിലേക്ക് നീങ്ങിയത്.
ALSO READ: ട്രംപിനെ പൂട്ടി Twitter; 12 മണിക്കൂർ നേരത്തേക്ക് ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു
അക്രമകാരികൾ കോൺഗ്രസിനുള്ളിൾ പ്രവേശിച്ചതിനെ തുടർന്ന് ഇരുസഭകളും അടിയന്തരമായി നിർത്തിവെച്ചു. യുഎസ് (US) ചരിത്രത്തിൽ ഇത് ആദ്യമായി കോൺഗ്രസ് ചേരുന്നതിനിടെ ഇത്തരത്തിലുള്ള സുരക്ഷ വീഴ്ച ഉണ്ടാകുന്നത്. നാല് പേരാണ് കലാപത്തിനിടെ മരിച്ചത്. ഒരു സ്ത്രീ വെടിയേറ്റും ബാക്കി മൂന്ന് പേർ കലാപത്തിനിടെയിൽ പെട്ടുമാണ് മരിച്ചതെന്ന് വാഷിങ്ഡൺ ഡിസി പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് 50തിൽ അധികം പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ALSO READ: Trump സുപ്രീം കോടതിയിലും തോറ്റു, ഇനി പടിയറക്കമല്ലാതെ വേറെ ഒന്നുമില്ല മുന്നിൽ
അതിനിടെ സമൂഹമാധ്യമങ്ങളായ ട്വിറ്ററും (Twitter) ഫേസ്ബുക്കും ട്രമ്പിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു. ഫേസ്ബുക്കിന്റെ ആപ്പുകൾ 24 മണിക്കൂർ നേരത്തേക്കും ട്വിറ്റർ അടുത്ത 12 മണിക്കൂറത്തേക്കുമാണ് ട്രമ്പിൻ്റെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തേക്കുന്നത്. ഈ സ്ഥിതി തുടരുകയാണെങ്കിൽ ട്രമ്പിനെ ഇംപീച്ച് ചെയ്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന് സെനിറ്റിനെ കേന്ദ്രീകരിച്ച വാർത്തകൾ പുറത്ത് വരുന്നണ്ട്.
ALSO READ: ഒടുവിൽ തോൽവി സമ്മതിച്ചു; അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിന് നിർദ്ദേശം നൽകി Trump
ഈ സംഭവത്തിൽ അപലപിച്ച ലോക നേതാക്കൾ രംഗത്തെത്തിട്ടുണ്ട്. ബ്രട്ടണും, കാനാഡയും. യുറോപ്യൻ യൂണിയനും (European Union) ഇന്ത്യയുമെല്ലാം ഇത് ജനാധിപത്യം വിരുദ്ധമാണെന്ന് അപലപിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...