വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 4 സംസ്ഥാനങ്ങളിൽ 62 ഇലക്ടറൽ വോട്ടുകൾ അസാധുവാക്കണമെന്നുള്ള ടെക്സസ് അറ്റോണി ജനറലിന്റെ ഹർജി സുപ്രീം കോടതി തള്ളി. പെൻസിൽവേനിയ, ജോർജിയ, മിഷിഗൺ, വിസോകോൻസെൻ എന്നീ സംസ്ഥാനങ്ങളിലെ ഇലക്ടറൽ വോട്ടുകൾ അസാധുവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ഹർജിയിൽ യുസ് പ്രസിഡന്റ് ഡോണാൾഡ് ട്രമ്പും കക്ഷി ചേർന്നിരുന്നു.
ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനായിരുന്നു (Joe Biden) ഈ നാല് സംസ്ഥാനങ്ങളിൽ നിന്ന് ഇലക്ടറൽ വോട്ടുകൾ ലഭിച്ചത്. എന്നാൽ ട്രമ്പിന്റെ അടുത്ത അനുയായിയും ടെക്സസ് അറ്റോണി ജനറലുമായ കെൻ പാക്സ്റ്റൻ കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെ 17 സംസ്ഥാനങ്ങളുടെ അറ്റോണിമാരും 106 പ്പബ്ലിക്കൻ പ്രതിനിധികളും ഹർജിയിൽ കക്ഷി ചേർന്നു. കോവിഡ് പശ്ചത്തലത്തിൽ ഈ നാല് സംസ്ഥാനങ്ങളിൽ നിയമവിരുധമായി മെയിൽ വോട്ടുകൾ നടന്നതായിയെന്നാണ് റിപബ്ലിക്കൻ പ്രതിനിധികൾ ആരോപിക്കുന്നത്. എന്നാൽ കോടതി ഹർജി നിരസക്കുകയായിരുന്നു.
Also Read: Covid Vaccine: ഫൈസറിന് അനുമതി നൽകാൻ അമേരിക്കയും
ഈ വിധിയോടെ ട്രമ്പിന് (Donald Trump) തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കുനുള്ള എല്ലാ വഴികളും അടഞ്ഞു കഴിഞ്ഞു. കൂടാതെ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ ട്രമ്പ് നൽകിയ എല്ലാ ഹർജികളും ഫെഡറൽ കോടതികൾ നേരത്തെ തള്ളിയിരുന്നു.
Also Read: പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി
അതേസമയം കഴിഞ്ഞ ദിവസമാണ് വോട്ടെണ്ണൽ പൂർത്തിയാക്കി യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ (US Presidential Election) ഔദ്യോഗിക ഫലം പുറത്തിറക്കിയത്. 50 സംസ്ഥാനങ്ങളിലെയും കൊളംബിയയിലെയും വോട്ടെണ്ണൽ ഔദ്യോഗികമായി പൂർത്തിയാക്കിയതോടെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡന് 306 വോട്ടുകളും, റിപ്പബ്ലിക്ക് സ്ഥാനാർഥിയായ ട്രമ്പിന് 232 വോട്ടുകളുമാണുള്ളത്. ജനുവരി 6ന് സംയുക്ത പാർലമെന്റ് സമ്മേളനത്തിലാണ് വോട്ടെണ്ണലിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുന്നത്. 20ന് പുതിയ പ്രസിഡന്റ് സ്ഥാനമേൽക്കും.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy