വാഷിംഗ്ടൺ: ഒടുവിൽ തോൽവി സമ്മതിച്ച ഡൊണാൾഡ് ട്രംപ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന് (Joe Biden) അധികാരം കൈമാറാനുള്ള പ്രവർത്തനങ്ങൾക്ക് വൈറ്റ് ഹൗസിന് നിർദ്ദേശം നൽകി. ഇക്കാര്യം ട്രംപ് തന്നെയാണ് ട്വീറ്റ് ചെയ്തത്.
അടുത്ത നടപടി എന്താണോ അത് ചെയ്യാൻ ജനറൽ സർവീസ് അഡ്മിനിസ്ട്രേഷന് നിർദ്ദേശം നൽകികൊണ്ട് ട്രംപ് (Donald Trump) ട്വീറ്റ് ചെയ്യുകയായിരുന്നു. മാത്രമല്ല തുടർ നടപടികൾക്കായി ബൈഡന്റെ ഓഫീസിന് 63 ലക്ഷം ഡോളറും ട്രംപ് അനുവദിച്ചു. ബൈഡന് അധികാരം കൈമാറാനുള്ള നടപടി ആരംഭിക്കുമെന്ന് ജനറൽ സർവീസ് അഡ്മിനിസ്ട്രേഷൻ തലവൻ എമിലി മുർഫി (Emily Murphy) വ്യക്തമാക്കിയതിന് പിന്നാലെ ട്രംപ് ട്വീറ്റ് ചെയ്യുകയായിരുന്നു.
I want to thank Emily Murphy at GSA for her steadfast dedication and loyalty to our Country. She has been harassed, threatened, and abused – and I do not want to see this happen to her, her family, or employees of GSA. Our case STRONGLY continues, we will keep up the good...
— Donald J. Trump (@realDonaldTrump) November 23, 2020
നേരത്തെ രാഷ്ട്രീയ സമ്മർദ്ദത്താൽ ട്രംപ് (Donald Trump) ബൈഡന് ഫണ്ട് അനുവദിക്കാത്തത്തിന്റെ പേരിൽ എമിലി മുർഫി (Emily Murphy) കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. എന്തായാലും ട്രംപിന്റെ ഈ അപ്രതീക്ഷിത തീരുമാനത്തെ ബൈഡൻ സ്വാഗതം ചെയ്തു.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)