കാണാതായ ആ വിഗ്രഹവും ലണ്ടനിലെ വീട്ടിൽ : ഉടൻ തിരിച്ചെത്തിക്കാൻ നടപടി
1970-കളുടെ അവസാനത്തിലും 1980-കളുടെ തുടക്കത്തിലും ബന്ദ ജില്ലയിലെ ലോകാരി ഗ്രാമത്തിൽ നിന്നാണ് വിഗ്രഹം കാണാതായത്
ലണ്ടൻ: ഉത്തർപ്രദേശിലെ ലോകാരി ഗ്രാമത്തിലെ ക്ഷേത്രത്തിൽ നിന്ന് കാണാതായ പുരാതന യോഗിനി വിഗ്രഹം ലണ്ടനിൽ. 40 വർഷം മുമ്പ് മോഷ്ടിക്കപ്പെട്ടതായി കരുതപ്പെടുന്നതാണ് ഇത്. ഇംഗ്ലണ്ടിലെ ഒരു വീടിൻറെ പൂന്തോട്ടത്തിൽ നിന്നാണ് വിഗ്രഹം കണ്ടെത്തുന്നത്.
ഹിന്ദുമതത്തിലെ ദിവ്യ സ്ത്രീത്വത്തെ പരാമർശിക്കുന്ന യോഗിനി വിഗ്രഹം എട്ടാം നൂറ്റാണ്ടിലേതാണ്, 1970-കളുടെ അവസാനത്തിലും 1980-കളുടെ തുടക്കത്തിലും ബന്ദ ജില്ലയിലെ ലോകാരി ഗ്രാമത്തിൽ നിന്നാണ് വിഗ്രഹം കാണാതായത്.
Also Read: Viral Video: പെരുമ്പാമ്പിന്റെ വഴി തടഞ്ഞ് പെൺകുട്ടി, ശേഷം സംഭവിച്ചത് കണ്ടാൽ...!
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ഔപചാരിക നടപടികൾ പൂർത്തിയാക്കി വരികയാണെന്നും ഏതാനും മാസങ്ങൾക്കുള്ളിൽ അത് പുനഃസ്ഥാപിക്കുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്
ഒട്ടുമിക്ക ഔപചാരിക നടപടികളും പൂർത്തിയാക്കി, പുരാവസ്തു തിരികെ എത്തിക്കാനാണ് ശ്രമം. ക്രിസ് മരിനെല്ലോയും മിസ്റ്റർ വിജയ് കുമാറും രണ്ട് മാസങ്ങൾക്ക് മുമ്പ് പുരാവസ്തു തിരിച്ചറിയുന്നതിൽ സഹായിക്കുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. യോഗിനിയെ ഹൈക്കമ്മീഷന് കൈമാറുന്നതും അതിന്റെ പൂർണ്ണ പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കുമെന്ന് ഹൈക്കമ്മീഷൻ വ്യക്തമാക്കി.
Also Read: Viral Video: പാമ്പുകള്‍ ഇണചേരുന്നത് കണ്ടിട്ടുണ്ടോ? പ്രണയിക്കുന്ന നാഗങ്ങളുടെ വീഡിയോ വൈറല്‍
യുകെയിലെ പേരുവെളിപ്പെടുത്താത്ത ഒരു വൃദ്ധ തന്റെ ഭർത്താവ് മരിച്ചതിനെത്തുടർന്ന് സ്വന്തം വീട് വിൽക്കുന്ന സമയത്താണ് ശിൽപ്പം സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. വിഷയം ആർട്ട് റിക്കവറി ഇന്റർനാഷണലിന്റെ അഭിഭാഷകനും സ്ഥാപകനുമായ മരിനെല്ലോയിലേക്ക് എത്തിയതോടെയാണ് ശിൽപ്പം തിരിച്ചറിഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...