Shani jayanti 2023: ശനി നീതിയുടെ ദൈവമാണ്. നല്ല പ്രവൃത്തികൾ ചെയ്താൽ മാത്രമേ നമുക്ക് ശനി പ്രീതിപ്പെടുത്താൻ കഴിയൂ. ശനിയുടെ അനിഷ്ടം ജീവിതത്തിന്റെ എല്ലാ മേഖലകളിലും ബുദ്ധിമുട്ട് ഉണ്ടാക്കും. ശനിയെ പ്രീതിപ്പെടുത്താൻ ശനി ജയന്തി ദിനം ഏറ്റവും മികച്ചതാണ്. ജ്യേഷ്ഠ മാസത്തിലെ അമാവാസി ദിവസമാണ് ശനി ജയന്തി ആഘോഷിക്കുന്നത്. അമാവാസി ശനിയാഴ്ച വന്നാൽ അതിനെ ശനി അമാവാസി എന്നും പറയും. ഇത്തവണത്തെ ശനി ജയന്തി മെയ് 19 നാണ് വരുന്നത്. ഇത് 5 രാശികളിൽ പെട്ടവർക്ക് വളരെയധികം ശുഭകരമായിരിക്കും.
Also Read: Budhaditya RajYoga: ഇടവത്തിൽ സൂര്യ ബുധ സംയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി, ധനനേട്ടം
ഇടവം (Taurus): ഇടവ രാശിയുടെ അധിപൻ ശുനാണ്. ശുക്രനും ശനിയും സൗഹൃദ ഗ്രഹങ്ങളാണ്. അതുകൊണ്ടാണ് ഇടവ രാശിക്കാരോട് ശനി എപ്പോഴും ദയ കാണിക്കുന്നത്. ഇടവ രാശിക്കാർക്ക് ശനി ജയന്തി ശുഭ ഫലങ്ങൾ നൽകും. ഈ ആളുകൾക്ക് സമ്പത്തും സ്ഥാനവും ബഹുമാനവും എല്ലാം ലഭിക്കും. ജീവിതത്തിൽ സന്തോഷവും ഉണ്ടാകും.
തുലാം (Libra): തുലാം രാശിയുടെ അധിപൻ ശുക്രനും ഈ രാശിയിൽ ശനി ഉച്ച സ്ഥാനത്തുമാണ്. അതുകൊണ്ടാണ് തുലാം രാശിക്കാർക്ക് ശനിദേവന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുന്നത്. ഇവർ ദരിദ്രരേയും ആവശ്യക്കാരേയും സഹായിക്കണം. മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിലൂടെ ശനിയുടെ അനുഗ്രഹത്താൽ വലിയ വിജയവും പണവും പ്രശസ്തിയും സന്തോഷവും ലഭിക്കും.
Also Read: Viral Video: ഒരു ചായകുടിക്കാൻ പെടാപാട് പെടുന്ന ഉർഫി; വീഡിയോ വൈറൽ
കർക്കടകം (Cancer): കർക്കടക രാശിക്കാർക്കും ശനിയുടെ കൃപയുണ്ടാകും. അവർക്ക് മാതാപിതാക്കളുടെ പിന്തുണയുണ്ടാകും. ചില പ്രധാന ജോലികൾ പൂർത്തിയാക്കും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. വലിയ വിജയം കൈവരിക്കാൻ കഴിയും അതിലൂടെ ധനലാഭത്തിനും സാധ്യതയുണ്ട്.
കുംഭം (Aquarius): കുംഭ രാശിക്കാരുടെ അധിപൻ ശനിയാണ്. ഇപ്പോൾ ശനി കുംഭം രാശിയിലാണ് ഈ രാശിക്കാർക്ക് നിലവിൽ ഏഴര ശനി നടക്കുകയാണ്. കുംഭ രാശിക്കാർക്ക് ശനി ജയന്തി വലിയ ആശ്വാസം നൽകും. ധനനേട്ടം ഉണ്ടാകും. കഠിനാധ്വാനത്തിന്റെ ഫലം, സ്നേഹം, ബഹുമാനം എന്നിവ ലഭിക്കും.
മകരം (Capricorn): ശനി മകരം രാശിയുടെ അധിപനാണ്. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് ശനിയുടെ അനുഗ്രഹം ഉണ്ടാകും. മകരം രാശിക്കാർക്ക് ശനിയുടെ സ്വാധീനം ഉള്ളതിനാൽ നേതൃശേഷി നല്ലതായിരിക്കും. ശനി ജയന്തി തൊഴിൽ-വ്യാപാരത്തിൽ പുരോഗതി നൽകും. രാഷ്ട്രീയത്തിൽ സജീവമായിരിക്കുന്നവർക്ക് ഗുണം നൽകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...