Mohini Ekadashi 2021: വൈശാഖ് മാസത്തിലെ ശുക്ലപക്ഷത്തിന്റെ ഏകാദശിയിൽ വിഷ്ണുവിനെ (Bhagwan Vishnu) ആരാധിക്കുകയും ഉപവസിക്കുകയും ചെയ്യുന്നത് വളരെ ഉത്തമമാണ്. ഇതിനെ മോഹിനി ഏകാദശി (Mohini Ekadashi 2021) എന്നും വിളിക്കുന്നു.
എന്നിരുന്നാലും ഇത്തവണ പഞ്ചഭൂതത്തിന്റെ വേർതിരിവ് കാരണം, വൈശാഖ് മാസത്തിലെ ശുക്ലപക്ഷത്തിന്റെ ഏകാദശി തീയതി മെയ് 22, 23 എന്നീ രണ്ടു തീയതികളിൽ പരിഗണിക്കുന്നു. അതുകൊണ്ടുതന്നെ രണ്ട് ദിവസങ്ങളിലും ഏകാദശി വ്രതം അനുഷ്ഠിക്കാം. ഈ ദിനം കൃത്യമായ രീതിയിൽ വ്രതം എടുക്കുന്നതും, പൂജ', ദാനം എന്നിവ ചെയ്യുന്നതും നല്ലതാണ്.
ഈ വ്രതം ഇക്കാരണങ്ങൾ കൊണ്ടും പ്രസിദ്ധമാണ് എന്തെന്നാൽ പാലാഴി കടഞ്ഞ് (Samudra Manthan) അമൃതെടുത്ത ദിനമായും കണക്കാക്കുന്നു. സ്കന്ദപുരാണത്തിലെ വൈഷ്ണവഖണ്ഡ പ്രകാരം അമൃത് പ്രത്യക്ഷപ്പെട്ടപ്പോൾ വിഷ്ണു മോഹിനിയുടെ രൂപം സ്വീകരിച്ച് അമൃതിനെ സംരക്ഷിച്ചുവെന്നും അതുകൊണ്ടാണ് ഇന്നേ ദിവസം മോഹിനി ഏകാദശിയെന്ന് അറിയപ്പെടുന്നത് എന്നുമാണ് വിശ്വാസം.
Also Read: Mohini Ekadashi 2021: ആഗ്രഹ സാഫല്യത്തിന് മോഹിനി ഏകാദശി വ്രതം ഉത്തമം
അതായത് പാലാഴി മഥന സമയത്താണ് മഹാവിഷ്ണു മോഹിനിയായി അവതരിച്ചത്. ആ ദിനമാണ് ഇന്ന് എന്ന് ചുരുക്കം. പുരാണത്തിൽ പറയുന്നത് അനുസരിച്ച് ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി കടഞ്ഞ് അമൃതെടുത്തുവെന്നും അത് ദേവന്മാരിൽ നിന്നും തട്ടിപ്പറിച്ച അസുരന്മാർ അമൃതും കൊണ്ട് കടന്നുകളയുകയും ചെയ്തു.
അസുരന്മാർ ആ അമൃത് പാനം ചെയ്താലുള്ള ദോഷം മനസിലാക്കിയ ദേവന്മാർ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കുകയും ഇതിന് പരിഹാരമായി വിഷ്ണു ആരെയും മോഹിപ്പിക്കുന്ന മോഹിനിയുടെ രൂപമെടുത്ത് അസുരന്മാരുടെ അടുത്ത് പോകയും അമൃത് വിളമ്പിത്തരാം എന്ന വ്യാജേന അസുരന്മാരെയും പറ്റിച്ച് അമൃത് തിരികെ കൈക്കലാക്കിയെന്നാണ് വിശ്വാസം.
വൈശാഖ മാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ മോഹിനി ഏകാദശി മെയ് 22 ശനിയാഴ്ച രാവിലെ 09.15 ന് ആരംഭിക്കും. ഇത് 23 ന് രാവിലെ 06.40 ന് അവസാനിക്കും. എങ്കിലും ഏകാദശി ദിനം മെയ് 23നാണ്. അതുകൊണ്ടുതന്നെ മോഹിനി ഏകാദശി വ്രതം 23ന് ഞായറാഴ്ച അനുഷ്ഠിക്കാവുന്നതാണ്.
Also Read: ഇന്ന് ശനിരാശി മാറുന്നു; ഈ നക്ഷത്രക്കാർ സൂക്ഷിക്കുക
ഏകാദശി ദിനത്തിൽ സൂര്യോദയത്തിനുമുമ്പ് എഴുന്നേറ്റ് ഗംഗാ വെള്ളം വെള്ളത്തിൽ ചേർത്ത് കുളിച്ച് ശുദ്ധമാകണം. അതിനുശേഷം ശുദ്ധമായ വസ്ത്രം ധരിച്ച് വിഷ്ണുവിനെ ആരാധിക്കുക. ഇതിനായി വിഷ്ണുവിന്റെ പ്രതിമയ്ക്ക് മുന്നിൽ നെയ്യ് വിളക്ക് കത്തിച്ച് വ്രതസങ്കൽപം നോക്കാം.
ഒരു കലശത്തിൽ ചുവന്ന തുണി കെട്ടി കലശത്തിന്റെ പൂജ നടത്തുക ഒപ്പം ഭഗവാനെ സങ്കൽപ്പിച്ച് വ്രതം എടുക്കുക. കലാശത്തിന് മുകളിൽ വിഷ്ണുവിന്റെ പ്രതിഷ്ഠ വയ്ക്കണം. ശേഷം പൂജ ചെയ്യുക. പൂജയിൽ വിഷ്ണുവിന് മഞ്ഞ പൂക്കളും തുളസി ഇലകളും സമർപ്പിക്കുക. മഞ്ഞ പുഷ്പങ്ങൾക്ക് പുറമെ മറ്റ് സുഗന്ധമുള്ള പൂക്കളും ഉപയോഗിച്ച് വിഷ്ണുവിനെ ആരാധിക്കുക. ശേഷം വിളക്ക് കത്തിച്ച് ധൂപത്തോടൊപ്പം ആരതി നടത്തുക. ;ഒപ്പം മധുര[പലഹാരങ്ങളും ഭഗവാന് അർപ്പിക്കുക.
ഈ ഏകാദശി ദിനത്തിലെ ഉപവാസം നിരവധി യജ്ഞം ചെയ്ത പുണ്യമാണ് ലഭിക്കുന്നത് എന്നാണ്. ഈ വ്രതം എല്ലാ പാപങ്ങളിൽ നിന്നും മുക്തി നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...