)
Lord Mahadev Fav Zodiacs: മഹാദേവന്റെ കൃപയാൽ ഈ 5 രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജ്യോതിഷ പ്രകാരം തിങ്കളാഴ്ച ശിവനെ ആരാധിക്കുന്നു. ശിവന്റെ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും.ശനിയാഴ്‌ച ശനിദേവനും ചൊവ്വാഴ്‌ച ഹനുമാനും സമർപ്പിച്ചിരിക്കുന്നതുപോലെ തിങ്കളാഴ്ച മഹാദേവനേയും ആരാധിക്കുന്നു. ശിവനെ പ്രീതിപ്പെടുത്താനും അനുഗ്രഹങ്ങൾ നേടാനും ശിവഭക്തർ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കാറുണ്ട്. ഈ തിങ്കളാഴ്ച് ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തെളിയുന്നതെന്ന് നോക്കാം.
ജ്യോതിഷത്തിൽ 12 രാശികളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് തിങ്കളാഴ്ച ഭോലേനാഥിന്റെ അനുഗ്രഹമുണ്ടാകും. ഇതിലൂടെ ഇവർക്ക് സമ്പത്ത് ലഭിക്കും, എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. ആ ഭാഗ്യ രാശികളെ അറിയാം...
ഇടവം (Taurus): ഇന്ന് മഹാദേവന്റെ കൃപയാൽ ഭാഗ്യം ഇവരോടൊപ്പം ഉണ്ടാകും. ജോലി സ്ഥലത്തെ നിങ്ങളുടെ ജോലിക്ക് വില ലഭിക്കും. ചില പ്രധാനപ്പെട്ട ജോലികൾ ബോസ് നിങ്ങളെ ഏൽപ്പിക്കും. ചില ജോലികൾ ചെയ്യാൻ നിങ്ങൾ തയ്യാറാകുന്നതോടെ നിങ്ങളുടെ പ്രശസ്തി വർധിക്കും. യാത്ര നിങ്ങൾക്ക് ക്ഷീണം ഉണ്ടാക്കുമെങ്കിലും സാമ്പത്തികമായി പ്രയോജനമുണ്ടാക്കും.
മിഥുനം (Gemini): ഇവർക്കും മഹാദേവ കൃപയാൽ വളരെ നല്ല ദിവസമായിരിക്കും. ചില ജോലികളിൽ അയൽക്കാരിൽ നിന്ന് സഹായം ലഭിക്കും. പ്രശസ്തി വർദ്ധിക്കും, ഏതെങ്കിലും സാമൂഹിക സംഘടനയിൽ ചേരുന്നതിന് ഇന്നത്തെ ദിവസം നല്ലതാണ്. വിജയത്തിന്റെ വഴിയിൽ തടസം വന്നിരുന്ന എല്ലാ പ്രശ്നങ്ങളും നീങ്ങും. നിങ്ങൾ ചെയ്യാൻ തിരഞ്ഞെടുക്കുന്ന കാര്യങ്ങളിൽ പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടങ്ങൾ ലഭിക്കും. കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹം വർദ്ധിക്കും. പ്രണയിനികൾ പരസ്പരം വികാരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കും.
കർക്കടകം (Cancer): ഇവർക്കും മഹാദേവന്റെ അനുഗ്രഹത്താൽ ഇന്ന് നല്ലൊരു ദിവസമായിരിക്കും. മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് ധാരാളം പണം ലഭിക്കും. നിങ്ങളുടെ ജീവിതത്തിൽ വരുന്ന എല്ലാ പ്രതിസന്ധികളും പരിഹരിക്കപ്പെടും. ജോലിസ്ഥലത്ത് ഇന്ന് കാണുന്ന ചില സാഹചര്യങ്ങൾ നിങ്ങളെ വിഷമിപ്പിച്ചേക്കാം. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പുരോഗതി.
ചിങ്ങം (Leo): മഹാദേവ കൃപയാൽ ഇവർക്കിന്ന് സമ്മിശ്ര ഫലങ്ങളായിരിക്കും. സാമ്പത്തിക നേട്ടങ്ങൾ നൽകുന്ന ചില പുതിയ അവസരങ്ങൾ ലഭിക്കും. ഏതെങ്കിലും പ്രശ്നത്തെക്കുറിച്ച് വിഷമിക്കുന്നതിനുപകരം നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഉപദേശം സ്വീകരിക്കും. പഴയ ആകുലതകൾ മറന്ന് മുന്നോട്ട് പോകാൻ ശ്രമിക്കുക. ഇണയുമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കപ്പെടും, ബന്ധങ്ങളിൽ മാധുര്യം ഉണ്ടാകും. ആരോഗ്യം നന്നായിരിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താൽപ്പര്യമുണ്ടാകും.
കന്നി (Virgo): ഇന്നത്തെ ദിവസം ഇവർക്ക് പ്രധാനപ്പെട്ടതായിരിക്കും. കോടതിയിൽ നടക്കുന്ന കേസുകൾ പരിഹരിക്കും. മുതിർന്ന അഭിഭാഷകന്റെ സഹായം നിങ്ങൾക്ക് ലഭിക്കും. അവിവാഹിതരായ പെൺകുട്ടികളുടെ വിവാഹം ഉറപ്പിക്കും. നിങ്ങളുടെ മകൾക്ക് അനുയോജ്യമായ വരനെ ലഭിക്കും. നിങ്ങളുടെ ആകർഷകമായ സ്വഭാവം മറ്റുള്ളവരുടെ ശ്രദ്ധ നിങ്ങളിലേക്ക് ആകർഷിക്കും. നിങ്ങൾ ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ന് വളരെ നല്ല ദിവസമാണ്, നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. വളരെയധികം പുരോഗതി ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)