Vasco: ഉച്ചയുറക്കം ബഹളം വെച്ച് തടസ്സപ്പെടുത്തിയതിന് അയൽക്കാരി 12 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ചു. Goaയിലെ Vascoയിലാണ് സംഭവം. 55 വയസുള്ള അയൽക്കാരി ഉച്ചയുറക്കത്തിലായിരുന്ന സമയത്ത് ബഹളം കേട്ട് ഉണർന്നു. ഉറക്കം നഷ്ടപെട്ടതിന്റെ ദേഷ്യത്തിൽ അവിടെ നിന്ന കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജനുവരി 18-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജോലിക്ക് പോയിരുന്ന കുട്ടിയുടെ അച്ഛൻ തിരിച്ച് വീട്ടിലെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അച്ഛൻ വീട്ടിലെത്തുമ്പോൾ കരഞ്ഞ് കൊണ്ട് ice അന്വേഷിക്കുന്ന മകനെയാണ് കണ്ടത്. എന്ത് സംഭവിച്ചെന്ന് കുട്ടിയുടെ അമ്മയോട് അന്വേഷിച്ചറിഞ്ഞ അച്ഛൻ Policeൽ പരാതിപ്പെടുകയായിരുന്നു.


ALSO READ: UPയിൽ അമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി


മർദ്ദനമേറ്റ 12 വയസ്സുക്കാരനും കൂട്ടുകാരും വഴിയിൽ bicycle ഓടിച്ച് കളിക്കുകയായിരുന്നു. അപ്പോൾ ഒരു വലിയ വടിയുമായി വീടിന് പുറത്തെത്തിയ സ്ത്രീ കുട്ടിയെ പ്രത്യേകം അടുത്തേക്ക് വിളിപ്പിച്ച ശേഷം മർദ്ദിക്കുകയായിരുന്നു. അവരുടെ പിടിയിൽ നിന്നും രക്ഷപെട്ട കുട്ടി സുഹൃത്തിന്റെ വീട്ടിൽ കയറി രക്ഷപെടാൻ ശ്രമിച്ചെങ്കിലും  സ്ത്രീ അവിടെയെത്തി വീണ്ടും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.


ALSO READ: Kadakkavoor POCSO Case: High Court കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം നൽകി


കുട്ടിയെ മർദ്ദിക്കുന്നത് കണ്ട് കൊണ്ട് വന്ന ഒരു വയോധികനാണ് ആ കുട്ടിയെ സ്ത്രീയുടെ മർദ്ദനത്തിൽ നിന്നും രക്ഷപെടുത്തിയത്. കുട്ടിയുടെ ദേഹം  മുഴുവൻ മർദ്ദനമേറ്റ പാടുണ്ട്. പ്രതിക്കെതിരെ Section 324, Children's Act പ്രകാരം കേസെടുത്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.