Flaxseed Oil Or Fish Oil: ചണവിത്തിന്റെ എണ്ണയാണോ മീനെണ്ണയാണോ ഏറ്റവും മികച്ചത്? അറിയാം

Flaxseed Oil Or Fish Oil: നിങ്ങളുടെ ആരോഗ്യത്തിന് ഇതിൽ ഏതാണ് നല്ലതെന്ന് തീരുമാനിക്കാൻ സഹായിക്കുന്ന ഈ ആരോഗ്യകരമായ എണ്ണകളെ കുറിച്ച് നമുക്കറിയാം. 

Written by - Ajitha Kumari | Last Updated : Jan 5, 2022, 05:18 PM IST
  • ആരോഗ്യമുള്ള ശരീരവും, മനസ്സും ആഗ്രഹിക്കാത്തവർ ആരുമില്ല എന്നത് സത്യമായ കാര്യമാണ്
  • ഈ രണ്ട് എണ്ണകളിൽ ഏതാണ് മികച്ചത് എന്ന് ചോദിച്ചാൽ ശരിക്കും കുഴങ്ങും
  • ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും പ്രമേഹ സാധ്യത കുറയ്ക്കുന്നതിനും ഫ്‌ളാക്‌സീഡ് ഓയിൽ സഹായിക്കുന്നു
Flaxseed Oil Or Fish Oil: ചണവിത്തിന്റെ എണ്ണയാണോ മീനെണ്ണയാണോ ഏറ്റവും മികച്ചത്? അറിയാം

Flaxseed Oil Or Fish Oil Which Is Better: ആരോഗ്യമുള്ള ശരീരവും, മനസ്സും ആഗ്രഹിക്കാത്തവർ ആരുമില്ല എന്നത് സത്യമായ കാര്യമാണ് എന്നാൽ അത് നേടുക എന്നത് ഒരു കഠിനമായ കാര്യം തന്നെയാണ്. നിങ്ങൾ എത്ര ആരോഗ്യ ബോധമുള്ളവരാണെങ്കിൽ തന്നെയും ആരോഗ്യവും തിരക്കേറിയ ജീവിതശൈലിയും തമ്മിൽ ശരിയായ സന്തുലിതാവസ്ഥ കൊണ്ടുവരിക എന്നത് തികച്ചും ഒരു വെല്ലുവിളി തന്നെയാണ്.  ഇവിടെ ചില ചെറിയ മാറ്റങ്ങൾ വളരെ പ്രധാനമാണ്.  

ഇപ്പോഴിതാ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഫിഷ് ഓയിൽ അഥവാ മീനെണ്ണയും ഫ്ളാക്സ് സീഡ് ഓയിൽ അഥവാ ചണവിത്തിന്റെ എണ്ണയും ഇപ്പോൾ ചർച്ചാ വിഷയമാണ്.  ഈ എണ്ണകൾ ഉപയോഗിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് നല്ലതാണെന്ന് ഒരു സംസാരമുണ്ട്. കൂടാതെ ഈ പ്രകൃതിദത്ത എണ്ണകൾ കൊറോണറി രോഗങ്ങൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കുന്നതിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.  

Also Read: New year 2022 Weight loss: അടുക്കളയിലുള്ള ഈ 6 കൂട്ടുകൾ നൽകും പൊണ്ണത്തടിയിൽ നിന്നും രക്ഷ

ഈ രണ്ട് എണ്ണകളിൽ ഏതാണ് മികച്ചത് എന്ന് ചോദിച്ചാൽ ശരിക്കും കുഴങ്ങും കാരണം രണ്ട് എണ്ണകളും ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ്.  ഇത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലതെന്ന് തീരുമാനിക്കാൻ സഹായിക്കുന്ന ഈ ആരോഗ്യകരമായ എണ്ണകളെ കുറിച്ച് നമുക്കറിയാം. 

എന്താണ് ഫ്ളാക്സ് സീഡ് ഓയിൽ?  | What Is Flaxseed Oil?

ഫ്ളാക്സ് സീഡുകൾ അവയുടെ എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾക്കായി ആരോഗ്യ പ്രേമികൾക്കിടയിൽ സുപരിചിതമായി മാറികൊണ്ടിരിക്കുകയാണ്.  കൂടാതെ ഫ്ളാക്സ് സീഡ് ഓയിലിൽ കാണപ്പെടുന്ന പോഷകങ്ങളുടെ സമാനമായ സാന്ദ്രത അതിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിക്ക് ആക്കം കൂട്ടി.

ഫ്ളാക്സ് സീഡും അതിന്റെ എണ്ണയും ആൽഫ-ലിനോലെനിക് ആസിഡ് (ALA) എന്നറിയപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. ഈ എണ്ണയെ മറ്റ് എണ്ണകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് വേർതിരിച്ചെടുക്കുമ്പോൾ ഇതിനെ ചൂടാക്കില്ലയെന്നതാണ്.  അതുകൊണ്ടുതന്നെ പോഷകങ്ങൾ ഇതിൽ നന്നായി സംരക്ഷിക്കപ്പെടുന്നു എന്നതാണ്. 

Also Read: Methi Benefits: പ്രമേഹരോഗികൾ ദിവസവും ഈ രീതിയിൽ ഉലുവ കഴിക്കണം, പഞ്ചസാരയുടെ അളവ് കൂടില്ല..!

ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും പ്രമേഹ സാധ്യത കുറയ്ക്കുന്നതിനും ഫ്‌ളാക്‌സീഡ് ഓയിൽ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടം എന്നതിലുപരി എണ്ണയ്ക്ക് പോഷകഗുണങ്ങളുണ്ട്.  മാത്രമല്ല വീക്കം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

ഇത് കൂടാതെ മനുഷ്യ ശരീരത്തിന് സ്വന്തമായി ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത ഒന്നാണ് ഒമേഗ -3 ഫാറ്റി ആസിഡുകൾ. ഇത് വിശപ്പിനെ നിയന്ത്രിച്ചു കൊണ്ട് ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കും. ആരോഗ്യ വിദഗ്ധർ പറയുന്നത് കാൻസർ ഉണ്ടാവുന്നത് തടയാനുള്ള ഏറ്റവും നല്ല പോംവഴിയാണ് ഫ്ളാക്സ് സീഡ് ഓയിൽ എന്നതാണ്.  എങ്കിലും പാചകത്തിനായി ഫ്ളാക്സ് സീഡ് ഓയിൽ ഉപയോഗിക്കരുത്. ഇത് സലാഡുകളിൽ രുചി വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്നത് ഉത്തമം.

Also Read: Cauliflower Side Effects: ഈ പ്രശ്നമുള്ളവർ 'കോളിഫ്ലവർ' തൊടുക പോലും ചെയ്യരുത്!

എന്താണ് മീനെണ്ണ ?  | What Is Fish Oil?

മീനെണ്ണ ഒരു ജനപ്രിയ ഡയറ്റ് സപ്ലിമെന്റാണ്.  എന്നാൽ ഈ എണ്ണയിൽ ഫ്ളാക്സ് സീഡ് അഥവാ ചണവിത്തിന്റെ എണ്ണയേക്കാൾ 3 മടങ്ങ് കൂടുതൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ടെന്ന് അറിയുമ്പോൾ നിങ്ങൾക്ക് ആശ്ചര്യമാകും എന്ന കാര്യത്തിൽ സംശയമില്ല. ആവോലി, മത്തി, ചൂര തുടങ്ങിയ കൊഴുപ്പുള്ള കടൽ മത്സ്യങ്ങളുടെ ടിഷ്യൂകളിൽ നിന്നാണ് ഫിഷ് ഓയിൽ ലഭിക്കുന്നത്. എന്നാൽ ഈ എണ്ണയെ ആരോഗ്യകരമായ ഫാറ്റി ആസിഡുകളുടെ ശക്തികേന്ദ്രമാക്കി മാറ്റുന്നത് eicosapentaenoic acid (EPA), docosahexaenoic acid (DHA) ഇവയാണ്. 

ഇവ രണ്ടുതരത്തിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആണ്.  ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളാണ്. ഇതുകൂടാതെ സ്ട്രോക്ക്, രക്തസമ്മർദ്ദ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനൊപ്പം മസ്തിഷ്ക ശക്തി മെച്ചപ്പെടുത്തുന്നതിനും മീനെണ്ണ നല്ലതാണ്. 

Also Read: Banana Side effects: ഈ രോഗമുള്ളവർ ഓർമ്മിക്കാതെ പോലും 'പഴം' കഴിക്കരുത്

ഏതാണ് നല്ലത്: ഫ്ളാക്സ് സീഡ് ഓയിൽ or മീനെണ്ണ?  മത്സ്യ എണ്ണ? |  Which Is Better: Flaxseed Oil Or Fish Oil?

1. ശരീരഭാരം കുറയ്ക്കൽ | Weight Loss

ഫ്ളാക്സ് സീഡ് പോലെ ഫിഷ് ഓയിലും ശരീരത്തിലെ വിഷവസ്തുക്കളെ എളുപ്പത്തിൽ പുറന്തള്ളാൻ സഹായിക്കുന്ന നല്ല പോഷകഗുണമുള്ളതാണ്. ഇതുകൂടാതെ ഫ്ളാക്സ് സീഡ് ഓയിലിൽ നല്ല അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട് ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനും വൻകുടലിനെ ലൂബ്രിക്കേറ്റ് ചെയ്യുന്നതിനും സഹായിക്കുന്നു. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പതിവായി നീക്കം ചെയ്യുന്നത് മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

മറുവശത്ത് മെറ്റബോളിസവും കൊഴുപ്പ് ഓക്സിഡേഷനും മെച്ചപ്പെടുത്താൻ മീനെണ്ണ സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് കലോറി ബേൺ ചെയ്യാൻ സഹായിക്കും.  അതുകൊണ്ടുതന്നെ മീനെണ്ണ നിങ്ങളെ സംതൃപ്തരാക്കും.  ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

2. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു | Improves Heart Health

മത്സ്യവും ഫ്ളാക്സ് സീഡ് ഓയിലും ഹൃദയാരോഗ്യത്തിന് മികച്ചതാണ്. എന്നാൽ മീനെണ്ണയിൽ ഹൃദയാരോഗ്യം ഗണ്യമായി മെച്ചപ്പെടുത്തുന്നു.  കാരണം അതിൽ രണ്ട് വ്യത്യസ്ത തരം ഒമേഗ 3 ഫാറ്റി ആസിഡുകളായ ഇപിഎ, ഡിഎച്ച്എ എന്നിവ അടങ്ങിയിട്ടുണ്ട് ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.  എന്നാൽ ചണവിത്തിൽ ഒരേയൊരു തരം ഒമേഗ 3 ഫാറ്റി ആസിഡായ ALA ഉണ്ട്. ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുന്നതിലൂടെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.  ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.

Also Read: Remove Belly Fat Fast: അടുക്കളയിൽ ഒളിഞ്ഞിരിക്കുന്ന ഈ സാധനം കഴിച്ചാൽ മതി വയറ്റിലെ കൊഴുപ്പ് വെള്ളം പോലെ ഒഴുകും

3. മാനസികാരോഗ്യം (Mental Health)

ഒമേഗ 3 ഫാറ്റി ആസിഡുകൾ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഈ സന്ദർഭത്തിലും ഫിഷ് ഓയിൽ ഒരു മികച്ച ഓപ്ഷനാണ്, ഡിഎച്ച്എയുടെ സാന്നിധ്യം കാരണം വൈജ്ഞാനിക കഴിവുകളും പ്രതികരണങ്ങളും മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. കൂടാതെ EPA യുടെ സാന്നിധ്യം സമ്മർദ്ദം ഒഴിവാക്കാനും ഞരമ്പുകളെ വിശ്രമിക്കാനും സഹായിക്കുന്നു.  അതുവഴി ചില മസ്തിഷ്ക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു.

ഫ്ളാക്സ് സീഡ് ഓയിൽ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ നല്ല ഉറവിടം കൂടിയാണ്, മത്സ്യ എണ്ണയേക്കാൾ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഗുണങ്ങൾ ഇതിന് കുറവാണ്. എന്നിരുന്നാലും, ഫ്ളാക്സ് സീഡ് ഓയിലിന്റെ വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങൾ ബൈപോളാർ ഡിസോർഡേഴ്സ്, എഡിഎച്ച്ഡി എന്നിവയിൽ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News