ന്യുഡൽഹി: ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) വികസിപ്പിച്ച കൊറോണ പ്രതിരോധ മരുന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും ആരോഗ്യമന്ത്രി ഹർഷ വർദ്ധനും ചേർന്ന് പുറത്തിറക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


2-DG എന്ന് അറിയപ്പെടുന്ന 2 ഡിഓക്സി - ഡി ഗ്ലുക്കോസ് എന്ന മരുന്നിന്റെ ആദ്യ ബാച്ചാണ് ഇരുവരും ചേർന്ന് പുറത്തിറക്കിയത്. 10000 ഡോസുകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്.  ഇന്ത്യന്‍ പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച മരുന്നിന്‍റെ ഉല്‍പ്പാദനം നടത്തുന്നത് റെഡ്ഡീസ് ലാബോറട്ടറീസാണ് (Dr. Reddy's Laboratory)


Also Read: Israel-Palestine conflict: ഐക്യരാഷ്ട്ര സഭയിൽ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ  


രാജ്യത്ത് അടിയന്തര ഉപയോഗത്തിനു ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയിരുന്നു. കൊവിഡ് (Covid19) വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ കൊവിഡ് രോഗികളെ ചികിത്സിക്കാനായിട്ടാണ് ഡിആർഡിഒ മരുന്ന് വികസിപ്പിച്ചത്. ചികിത്സാപദ്ധതിയിലെ തെറാപ്യൂട്ടിക് ആപ്ലിക്കേഷനെന്ന നിലയിലാണ് 2-ഡിജി (2DG Medicine) എന്ന മരുന്ന് നല്‍കുന്നത്. ഇത് ഡിആര്‍ഡിഒയുടെ (DRDO) ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍റ് അലയഡ് സയന്‍സാണ് വികസിപ്പിച്ചത്.


ഡോ. അനന്ത് നാരായണ്‍ ഭട്ട് (Dr. Anant Narayan Bhatt) ഉള്‍പ്പെട്ട ഡി‌ആര്‍‌ഡി‌ഒ ശാസ്ത്രജ്ഞരുടെ സംഘമാണ് കൊവിഡ് രോഗികള്‍ക്കായി ഈ മരുന്ന് വികസിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊവിഡ് രോഗികളുടെ രോഗം വേഗത്തില്‍ ഭേദമാക്കാനും അവരുടെ ഓക്സിജന്‍ ആശ്രിതത്വം കുറയ്ക്കുന്നതിനും 2-ഡിജി മരുന്ന് സഹായിക്കുമെന്ന് ഡിആര്‍ഡിഒ അറിയിച്ചു.


Also Read: സുധാ ചന്ദ്രന്റെ പിതാവ് കെഡി ചന്ദ്രൻ അന്തരിച്ചു 


 


ഓക്സിജന്‍ ശരീരത്തില്‍ വേണ്ടവിധം കയറാത്തവര്‍ക്ക് അതിനുള്ള ക്ഷമത കൂട്ടാന്‍ പുതിയ മരുന്നിന് സാധിക്കുന്നുണ്ടെന്നാണ് പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്.  പൊടിരൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ കലക്കി കഴിക്കാം.  പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കൊറോണയ്ക്കെതിരെ ഈ മരുന്ന് ഫലപ്രദമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.    


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.