സുധാ ചന്ദ്രന്റെ പിതാവ് കെഡി ചന്ദ്രൻ അന്തരിച്ചു

മെയ് പന്ത്രണ്ടിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവസാന നാളുകളിൽ ചന്ദ്രൻ മകൾ സുധാ ചന്ദ്രനോടൊപ്പമായിരുന്നു.  

Written by - Zee Hindustan Malayalam Desk | Last Updated : May 17, 2021, 10:50 AM IST
  • സുധാ ചന്ദ്രന്റെ അച്ഛൻ കെഡി ചന്ദ്രൻ മുംബൈയിൽ അന്തരിച്ചു
  • ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം
  • മെയ് പന്ത്രണ്ടിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സുധാ  ചന്ദ്രന്റെ പിതാവ് കെഡി ചന്ദ്രൻ അന്തരിച്ചു

മുംബൈ: നടിയും നർത്തകിയുമായ സുധാ ചന്ദ്രന്റെ അച്ഛൻ കെഡി ചന്ദ്രൻ (KD Chandran) മുംബൈയിൽ അന്തരിച്ചു. 84 വയസായിരുന്നു.  ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.  മുംബൈയിലെ കൃതി കെയർ ആശുപത്രിയിൽ ചികിത്സയിൽ കഴിയാവെയായിരുന്നു മരണം സംഭവിച്ചത്.  

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Sudhaa Chandran (@sudhaachandran)

 

മെയ് പന്ത്രണ്ടിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവസാന നാളുകളിൽ ചന്ദ്രൻ മകൾ സുധാ ചന്ദ്രനോടൊപ്പമായിരുന്നു (Sudha Chandran).  മാത്രമല്ല മുംബൈയിലെ പ്രസിദ്ധമായ യുഎസ്ഐഎസ് ലൈബ്രറിയുടെ ചീഫ് ലൈബ്രേറിയനായിരുന്നു അദ്ദേഹം.

Also Read: Israel-Palestine conflict: ഐക്യരാഷ്ട്ര സഭയിൽ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ  

ചന്ദ്രൻ നിരവധി സിനിമയിലും നാടകത്തിലും സീരിയലിലും വേഷമിട്ടിട്ടുണ്ട്.   ചന്ദ്രൻ ഇരിങ്ങാലക്കുട കിഴക്കൂട്ട് മഠം കുടുംബാംഗമാണ്.  ചന്ദ്രനാണ് പാർലെ-ജി ബിസ്‌കറ്റ് പരസ്യത്തിലെ ശ്രദ്ധേയമായ അപ്പൂപ്പൻ കഥാപാത്രത്തെ അവതരിപ്പിച്ചത്.   

ജൂനൂൻ, ഹംഹെ രാഹി പ്യാർ കെ, തീസര കോൻ, തേരെ മേരെ സപ്‌നേ, വെൻ വൺ ഫാൾസ് ഇൻ ലവ്, ചൈനാ ഗേറ്റ്, ഹർ ദിൽ ജോ പ്യാർ കരേഖാ, പുകാർ, സഹാറത്ത്, മേം മാധുരി ദീക്ഷിത് ബൻന ചാഹ്തി ഹൂം, കോയി മിൽ ഗയ എന്നിവയാണ് ചന്ദ്രൻ വേഷമിട്ട പ്രധാന ചിത്രങ്ങൾ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News