കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കാന്‍ മായാവതി, രാജസ്ഥാനില്‍ BSPയുടെ 'ലയനം' ചോദ്യം ചെയ്ത് സുപ്രീംകോടതിയിലേക്ക്... !!

കോണ്‍ഗ്രസിനെ ഒരു പാഠം പഠിപ്പിക്കാന്‍ അവസരം കാത്തിരിക്കുകയായിരുന്ന BSP അദ്ധ്യക്ഷ  മായാവതി (Mayawati) യ്ക്ക് മുന്‍പില്‍  സുവര്‍ണ്ണാവസരം.... 

Last Updated : Jul 28, 2020, 02:19 PM IST
കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കാന്‍ മായാവതി, രാജസ്ഥാനില്‍ BSPയുടെ  'ലയനം' ചോദ്യം ചെയ്ത്   സുപ്രീംകോടതിയിലേക്ക്... !!

ലഖ്‌നൗ: കോണ്‍ഗ്രസിനെ ഒരു പാഠം പഠിപ്പിക്കാന്‍ അവസരം കാത്തിരിക്കുകയായിരുന്ന BSP അദ്ധ്യക്ഷ  മായാവതി (Mayawati) യ്ക്ക് മുന്‍പില്‍  സുവര്‍ണ്ണാവസരം.... 

രാജസ്ഥാനില്‍ BSP എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ "ലയിച്ച"തിനെ ചോദ്യ൦  ചെയ്യാന്‍ തീരുമാനിച്ചിരിയ്ക്കുകയാണ് മായാവതി. 

പാര്‍ട്ടിയുടെ 6  എംഎല്‍എമാര്‍ കഴിഞ്ഞ വര്‍ഷം  സെപ്റ്റംബറിലാണ്   കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാജസ്ഥാനില്‍ BSPയ്ക്ക്  ആകെയുള്ള 6  എംഎല്‍എമാര്‍ ഒന്നടങ്കം  കോണ്‍ഗ്രസില്‍  ചേര്‍ന്നതോടെ ലയനം സംഭവിച്ചു എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രയപ്പെട്ടത്.  കോണ്‍ഗ്രസ് പാര്‍ട്ടി പറയുന്നത് അനുസരിച്ച് ഇപ്പോള്‍ രാജസ്ഥാനില്‍ BSP സംസ്ഥാന ഘടകം ഇല്ല. 

എന്നാല്‍, കോണ്‍ഗ്രസ്‌ പാര്‍ട്ടി പറയുന്നതനുസരിച്ച് ലയനം  BSP ദേശീയ ഘടകം അംഗീകരിച്ചിട്ടില്ല.  BSP എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍  മായാവതി പ്രതിഷേധിച്ചിരുന്നുവെങ്കിലും  വൈകാതെ  അവര്‍ ശാന്തയായിരുന്നു.   എന്നാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍  അവര്‍ സുപ്രീംകോടതിയെ സമീപിക്കുകയാണ്. രാജസ്ഥാന്‍ കോണ്‍ഗ്രസിനെ  വെട്ടിലാകുന്ന നീക്കമാണിത് എന്നാണ് രാഷ്ട്രീയ നിരീഷകര്‍  പറയുന്നത്.

കോണ്‍ഗ്രസില്‍ ലയിച്ച ആറ് എംഎല്‍എമാരുമായി ബന്ധപ്പെട്ട് നേരത്തെ രാജസ്ഥാന്‍ ഹൈക്കോടതിയിലുണ്ടായിരുന്ന കേസില്‍ ബി എസ് പിയും ഇടപെട്ടിരുന്നു. എന്നാല്‍ ബി എസ് പിയുടെ ഹര്‍ജി കോടതി തള്ളുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് മായാവതി സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

കോണ്‍ഗ്രസ്  തങ്ങളുടെ 6  എംഎല്‍എമാരെ   മോഷ്ടിക്കുകയാണ് ചെയ്തതെന്നും നിയമവിരുദ്ധമായ മാര്‍ഗമാണ് ഇതിന് വേണ്ടി അശോക് ഗെഹ്ലോട്ട് സ്വീകരിച്ചതെന്നും മായാവതി കുറ്റപ്പെടുത്തുന്നു.  അവസരം കാത്തിരിക്കുകയായിരുന്നു തങ്ങള്‍. ഇപ്പോള്‍ അവസരം ലഭിച്ചിരിക്കുന്നുവെന്നും മായാവതി പറഞ്ഞു.

രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം വേണമെന്നു൦  മായാവതി  ആവശ്യപ്പെട്ടു. തങ്ങളുടെ എംഎല്‍എമാരെ നിയമവിരുദ്ധമായി വശത്താക്കി അധികാരം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തി.

രാജസ്ഥാനില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായത് 101 അംഗങ്ങളുടെ പിന്തുണയാണ്.  നിലവില്‍  103 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ്  മുഖ്യമന്ത്രി  പറയുന്നത്.   ഈ വിവരം അദ്ദേഹം  ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ അറിയിച്ചു.

അതേസമയം,  മുഖ്യമന്ത്രി  അശോക് ഗെഹ്ലോട്ട് പറയുന്ന 103 അംഗങ്ങളില്‍ പഴയ ബി എസ് പിയുടെ 6 എംഎല്‍എമാരും ഉള്‍പ്പെടും. ഇവരുടെ പിന്തുണയില്ലെങ്കില്‍ അശോക് ഗെഹ്ലോട്ട് കൂടുതല്‍ പ്രതിസന്ധിയിലാകു൦.  ചുരുക്കം. ഈ അവസരത്തിലാണ് ബി എസ് പിയും മായാവതിയും കളത്തില്‍ ഇറങ്ങിയിരിയ്ക്കുന്നത്. 

ബി എസ് പി തങ്ങളുടെ 6 എംഎല്‍എമാര്‍ക്ക്  വിപ്പ് നല്‍കി. അവിശ്വാസ പ്രമേയം വന്നാല്‍ അശോക് ഗെഹ്ലോട്ടിനെ പിന്തുണയ്ക്കരുതെന്നും എതിര്‍ത്ത് വോട്ട് ചെയ്യണമെന്നുമാണ് വിപ്പ്. ഇത് ലംഘിച്ചാല്‍ ബിഎസ്പി എംഎല്‍എമാര്‍ അയോഗ്യരാകുമെന്നും നേതാക്കള്‍ പറയുന്നു.

Also read: രാജസ്ഥാന്‍: ഉപാധികളോടെ നിയമസഭാ സമ്മേളനം, സച്ചിന്‍ പൈലറ്റിന് വേണ്ട സാവകാശം ഒരുക്കുന്നുവെന്ന് വിമര്‍ശന൦

എന്നാല്‍, ഇത്  കൂറുമാറ്റമല്ല എന്നും  പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന് കാണിച്ച് എംഎല്‍എമാര്‍ സ്പീക്കര്‍ സിപി ജോഷിക്ക് പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നുവെന്നും കോണ്‍ഗ്രസ്‌ പറയുന്നു. 

ബി എസ് പി അംഗീകാരമുള്ള ദേശീയ പാര്‍ട്ടിയാണ്. ഒരു സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വത്തിന്‍റെ  അനുമതിയില്ലാതെ മറ്റു പാര്‍ട്ടിയില്‍ ലയിക്കാനാകില്ല. ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ നാലാം പാരഗ്രാഫില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ബി എസ് പി ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര പറയുന്നു.

 

Trending News