Modi in Davos LIVE: ലോകം നേരിടുന്ന പ്രധാന വെല്ലുവിളി ഭീകരവാദം

ലോകം നേരിടുന്ന പ്രധാന വെല്ലുവിളി ഭീകരവാദമെന്ന് ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത് ഡിജിറ്റല്‍ ലോകമാണ് എന്നും അദ്ദേഹം സ്വിറ്റ്സർലാന്റിലെ ദാവോസിൽ നടക്കുന്ന വേൾഡ് എക്ണോമിക് ഫോറം 2018ന്‍റെ പ്ളാനറി സമ്മേളനത്തെ അഭിസംബോധന ചെയത് സംസാരിച്ചു.

Last Updated : Jan 23, 2018, 04:53 PM IST
Modi in Davos LIVE: ലോകം നേരിടുന്ന പ്രധാന വെല്ലുവിളി ഭീകരവാദം

ദാവോസ്: ലോകം നേരിടുന്ന പ്രധാന വെല്ലുവിളി ഭീകരവാദമെന്ന് ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത് ഡിജിറ്റല്‍ ലോകമാണ് എന്നും അദ്ദേഹം സ്വിറ്റ്സർലാന്റിലെ ദാവോസിൽ നടക്കുന്ന വേൾഡ് എക്ണോമിക് ഫോറം 2018ന്‍റെ പ്ളാനറി സമ്മേളനത്തെ അഭിസംബോധന ചെയത് സംസാരിച്ചു.

ലോക സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഫോറത്തിന്‍റെ സമഗ്ര സെക്ഷനിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന ഖ്യാതിയും ഇതോടെ മോദി സ്വന്തമാക്കി.

ഇന്നലെ ദാവോസില്‍ എത്തിയ പ്രധാനമന്ത്രി സ്വിറ്റ്സര്‍ലന്‍ഡ് പ്രസിഡന്‍റ് അലൈൻ ബെർസെറ്റുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം അന്താരാഷ്ട്ര തലത്തിലെ പ്രധാനപ്പെട്ട കമ്പനികളുടെ മേധാവികളുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കായുള്ള പരിഷ്ക്കരണങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ദാവോസില്‍ സംസാരിക്കുമെന്ന്‍ പ്രതീക്ഷിക്കുന്നുണ്ട്.

ലോക സാമ്പത്തിക ഫോറത്തെ  അഭിസംബോധന ചെയ്യുന്നതിനു പുറമേ, ലോകത്തിലെ ഫോർവേഡ് ഡെലിഗേറ്റുകളുമായും, പ്രധാന കമ്പനികളുടെ സിഇഒകളുമായും ബിസിനസ്സുകാരുമായും കൂടിക്കാഴ്ച നടത്തും.

Trending News