SHOCKING EXAM RESULTS: ഗുജറാത്തില്‍ ഒരു കുട്ടി പോലും ജയിക്കാത്ത 63 സ്കൂളുകള്‍!!

ഗുജറാത്ത് ബോര്‍ഡിന്‍റെ പത്താം ക്ലാസ് പരീക്ഷ ഫലങ്ങള്‍ പുറത്ത്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പരീക്ഷയുടെ ഫലങ്ങള്‍ ചൊവ്വാഴ്ചയാണ് പുറത്ത് വന്നത്. 

Last Updated : May 22, 2019, 07:24 PM IST
SHOCKING EXAM RESULTS: ഗുജറാത്തില്‍ ഒരു കുട്ടി പോലും ജയിക്കാത്ത 63 സ്കൂളുകള്‍!!

ഗാന്ധിനഗര്‍: ഗുജറാത്ത് ബോര്‍ഡിന്‍റെ പത്താം ക്ലാസ് പരീക്ഷ ഫലങ്ങള്‍ പുറത്ത്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പരീക്ഷയുടെ ഫലങ്ങള്‍ ചൊവ്വാഴ്ചയാണ് പുറത്ത് വന്നത്. 

കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനത്തെക്കാള്‍ നേരിയ കുറവാണ് ഇത്തവണ ഫലത്തില്‍ കാണാന്‍ സാധിക്കുന്നത്. 66.97 ആണ് ഈ വര്‍ഷത്തെ വിജയശതമാന൦. 67.5 ശതമാനം വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ വര്‍ഷം വിജയം സ്വന്തമാക്കിയത്. 

63 സ്കൂളുകളിലെ ഒരു കുട്ടി പോലും വിജയിച്ചിട്ടില്ല എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന ഫല വിവരം.  ബോര്‍ഡ് ചെയര്‍മാന്‍ എജെ ഷായാണ് ഫലങ്ങള്‍ പ്രഖ്യാപിച്ചത്. 8,22,823 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 5,51,023 കുട്ടികള്‍ മാത്രമാണ് പാസായത്. 

366 സ്കൂളുകള്‍ 100 ശതമാനം വിജയം കൈവരിച്ചു. പെണ്‍കുട്ടികള്‍ തന്നെയാണ് ഇത്തവണയും കൂടുതല്‍ വിജയ൦ കൈവരിച്ചതെന്നും ഷാ വ്യക്തമാക്കി.  62.83 ശതമാനം ആണ്‍ക്കുട്ടികള്‍ വിജയം കൈവരിച്ചപ്പോള്‍ 72.64 ശതമാനം പെണ്‍കുട്ടികളാണ് ജയമറിഞ്ഞത്.   

ഇംഗ്ലീഷ് മീഡിയ൦ സ്കൂളുകളാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനം രേഖപ്പെടുത്തിയത്.  88.11 ശതമാനം വിജയമാണ് ഇംഗ്ലീഷ് മീഡിയം സ്കൂലുക്ല ഉയര്‍ത്തിയത്. ഹിന്ദു മീഡിയം സ്കൂളുകള്‍ 72.66 ശതമാനവും ഗുജറാത്തി മീഡിയ൦ സ്കൂളുകള്‍ 64.58 ശതമാനം വിജയവും കൈവരിച്ചു. 

ഗുജറാത്തിലെ സൂറത്താണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനം നേടിയ ജില്ല. 79.63 ശതമാനം വിജയമാണ് സൂറത്ത് നേടിയത്. പിന്നോക്ക ജില്ലയായ ഛോട്ടാ ഉദയ്പൂരാണ് ഏറ്റവും കുറവ് വിജയ ശതമാനം നേടിയ ജില്ല. 46.38 ശതമാനം വിജയമാണ് ഛോട്ടാ ഉദയ്പൂര്‍ നേടിയത്. 

 

 

 

 

 

Trending News