ചെന്നൈ: മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ചതിന് തമിഴ് നടന്‍ ജയ് അറസ്റ്റിലായി. ജയ് ഓടിപ്പിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് അഡയാര്‍ ഫ്ലൈഓവറിന് സമീപമുള്ള ഡിവൈഡറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
അറസ്റ്റ് ചെയ്ത താരത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
പുതിയ ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലില്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയ്.