തമിഴ്നാട്‌: 18 എംഎല്‍എമാര്‍ ആയോഗ്യര്‍

18 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ടിടിവി ദിനകര പക്ഷത്തിന് തിരിച്ചടി. 

Last Updated : Oct 25, 2018, 11:12 AM IST
തമിഴ്നാട്‌: 18 എംഎല്‍എമാര്‍ ആയോഗ്യര്‍

ചെന്നൈ: 18 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ടിടിവി ദിനകര പക്ഷത്തിന് തിരിച്ചടി. 

ടിടിവി ദിനകരൻ പക്ഷത്തെ 18 എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. സ്പീക്കറുടെ നടപടി റദ്ദാക്കണമെന്ന എംഎൽഎമാരുടെ ഹർജി കോടതി തള്ളുകയും ചെയ്തു. ജസ്റ്റിസ് എം.സത്യനാരായണനാണ് വിധി പ്രഖ്യാപിച്ചത്. 

ഇതോടെ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയ്ക്ക് തൽക്കാലം ആശ്വാസിക്കാം. എടപ്പാടി കെ പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് കത്ത് നല്‍കിയതിനാണ് സ്പീക്കർ പി ധനപാല്‍, ടിടിവി ദിനകരൻ പക്ഷത്തെ 18 എംഎല്‍എമാരെ അയോഗ്യരാക്കിയത്. 

കേസില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാബാനർജി സ്പീക്കറുടെ നടപടി അംഗീകരിച്ചപ്പോള്‍ ജസ്റ്റിസ് എം സുന്ദറും വിയോജിച്ചു. തുടർന്ന് കേസ് ജസ്റ്റിസ് എം സത്യനാരായണന് മുന്നിലെത്തുകയായിരുന്നു.

ഇത് തിരിച്ചടി അല്ല എന്നും, അനുഭവമാണ്‌ ഇതിനെ നേരിടുമെന്നും ടിടിവി ദിനകരൻ പറഞ്ഞു. അടുത്ത നടപടി എംഎൽഎമാരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദേഹം പറഞ്ഞു. 

 

Trending News