ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളർച്ച 7-7.5% വരെ ഉയരുമെന്ന് സാമ്പത്തിക സർവേ. എന്നാല്‍ ഉയരുന്ന ഇന്ധനവില പ്രധാന ആശങ്കയാണെന്നും സർവേയിൽ പറയുന്നു.
2017- 18 സാമ്പത്തിക വർഷം 6.75% ആയി ജിഡിപി ഉയരും. ഇന്ത്യയെ എത്രയും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഈ വളർച്ച മാറ്റുമെന്നും സർവേയിൽ പറയുന്നു.
ബജറ്റ് അവതരണത്തിന് മുന്നോടിയായി സാമ്പത്തിക സർവേ റിപ്പോർട്ട് ധനമന്ത്രി അരുൺ ജയ്റ്റ്ലി പാർലമെന്റില്‍ അവതരിപ്പിച്ചു.
സാമ്പത്തിക സര്‍വേ 2018: ഹൈലൈറ്റ്സ്
- സമ്പദ്‌വ്യവസ്ഥയ്ക്ക് കുതിപ്പേകിയത് ജിഎസ്ടിയും ബാങ്ക് റീക്യാപ്പിറ്റലൈസേഷനും.
- നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‍റെ ഉദാരവൽക്കരണവും ഉയർന്ന കയറ്റുമതിയും സമ്പദ്‌വ്യവസ്ഥയ്ക്ക് കുതിപ്പേകിയെന്നും സർവേ വ്യക്തമാക്കുന്നു.
- ജിവിഎ (ഗ്രോസ് വാല്യു ആഡഡ്) നിരക്ക് 2017-18ൽ 6.1% ആയി വളരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നു.
- 2016–17ൽ ഇത് 6.6% ആയിരുന്നു.
- ജിഎസ്ടി ഡേറ്റയുടെ പ്രാഥമിക വിലയിരുത്തലിൽ നേരിട്ടല്ലാതെ നികുതിയൊടുക്കുന്നവരുടെ എണ്ണത്തിൽ 50% വര്‍ധനവ്.
- ജുഡീഷ്യൽ, അപ്പലേറ്റ് സമിതിതികളിൽ മുടങ്ങിക്കിടക്കുന്നതും വൈകുന്നതും പൂർത്തീകരിക്കാത്തതുമായ കാര്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കണം.
- ഇന്ധന വിലയില്‍ ഉയർന്ന നിരക്കിൽ ഉണ്ടാകുന്ന മാറ്റം തുടരുകയാണെങ്കിൽ നയത്തിൽ കടുത്ത ജാഗ്രത പുലർത്തണം.