Video Viral: രണ്ട് പൂച്ചകൾ ചേർന്നാൽ ഒരു `ഹൃദയം` ഉണ്ടാക്കാമോ?
Viral Video: വെറും 15 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ ഇതുവരെ 214.8 k വ്യൂസ് ആണ് കൊണ്ടുവന്നിരിക്കുന്നത്. മാത്രമല്ല 11.8k ലൈക്കുകളും സ്വന്തമാക്കിയിട്ടുണ്ട്.
Viral Vidoe: ലോകത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൃഗങ്ങളിൽ നായ്ക്കളും പൂച്ചയും (Cat Video) ഉൾപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ഇവർ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ മാത്രമല്ല ഏതൊരു വഴിയിലും കവലകളിലും ഒക്കെ കാണാൻ കഴിയും. ശരിക്കും പറഞ്ഞാൽ ഇവ വളർത്തുമൃഗങ്ങളും കൂടിയാണല്ലോ. എന്നാൽ പൂച്ചകളെ അപശകുനമായി കാണുന്ന ആളുകൾ ഇപ്പോഴും ഉണ്ട്. ഒരാൾ നടന്നുപോകുമ്പോൾ പൂച്ച കുറുകെ കടന്നാൽ അത് അപശകുനമായി കാണുകയും ശേഷം വേറെ ആരെങ്കിലും ആ വഴിയിലൂടെ കടന്നുപോയതിന് ശേഷമേ അവർ മുന്നോട്ട് പോകുകയും ചെയ്യുകയുള്ളൂ.
Also Read: Viral Video: ഞാനിപ്പോ വരാട്ടോ.. പാമ്പിന്റെ വായിൽ നിന്നും നൈസായി രക്ഷപ്പെടുന്ന ഏലി..!
ഇത്തരത്തിലുള്ള പല അന്ധവിശ്വാസങ്ങൾ ലോകമെമ്പാടും പ്രചാരത്തിലുണ്ടെങ്കിലും ഇവയിൽ വിശ്വസിക്കാത്തവർ പൂച്ചകളെ വീടുകളിൽ വളർത്തുന്നു. പൂച്ചകൾക്ക് പൊതുവെ ക്യൂട്ട് ലുക്ക് ആണ്. അതുകൊണ്ടുതന്നെ പൂച്ചകളുടെ പലതരത്തിലുള്ള രസമുള്ള വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട് (Viral Videos). ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടാൽ ശരിക്കും നിങ്ങൾ ഞെട്ടും എന്നതിൽ സംശയമില്ല.
Also Read: Viral Video: തന്‍റെ കുളത്തില്‍ നീന്താനിറങ്ങിയ യുവാവിനെ ആട്ടിപ്പായിച്ച് അരയന്നം ...! വീഡിയോ വൈറല്‍
വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാൻ കഴിയും സമയം ഏതാണ്ട് രാത്രിയാണെന്ന് തോന്നും വഴിയിലൂടെ രണ്ട് പൂച്ചകൾ മുഖാമുഖം വന്ന് ഒരിടത്ത് നിൽക്കുന്നു. എന്നിട്ടല്ലേ രസം രണ്ടുംകൂടി അവനവന്റെ വാല് ഉപയോഗിച്ച് 'ഹൃദയ'ത്തിന്റെ ആകൃതി രൂപപ്പെടുത്തുന്നത് നമുക്ക് കാണാൻ കഴിയും. ശരിക്കും പറഞ്ഞാൽ തങ്ങളുടെ ഈ പ്രവർത്തി എന്ത് മനോഹരമാണെന്ന് അവർക്ക് തന്നെ അറിയുമോ എന്തോ? എന്തായാലും സുന്ദരമായ വീഡിയോ ആണെന്ന കാര്യത്തിൽ സംശയമില്ല. കാണുന്നവർക്കൊക്കെ വീഡിയോ (Viral Video) വളരെ ഇഷ്ടപ്പെടുന്നുമുണ്ട്. വീഡിയോ ശരിക്കും ആളുകളുടെ ഹൃദയം കീഴടക്കി മുന്നേറുകയാണ് എന്നുവേണം പറയാൻ. വീഡിയോ കാണാം...
Also Read: Viral Video: റോഡിലൂടെ ബുള്ളറ്റ് പായിച്ച് വധു! വീഡിയോ കാണാം
ഈ അതിശയിപ്പിക്കുന്ന വീഡിയോ (Viral Video) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ @buitengebieden_ എന്ന പേരിലുള്ള പേജിലൂടെയാണ് പങ്കിട്ടിരിക്കുന്നത്. 'Love is in the air..' എന്നൊരു അടിപൊളി തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വെറും 15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയ്ക്ക് ഇതുവരെ 214.8 k വ്യൂസ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല 11.8k ലൈക്കുകയും ലഭിച്ചിട്ടുണ്ട്.
Also Read: Viral Video | മിന്നൽ മുരളി വേഷത്തിൽ കല്യാണ ചെക്കൻ; പോസ്റ്റ്-വെഡ്ഡിങ് ഷൂട്ട് പങ്കുവെച്ച് ടൊവീനോ തോമസ്
വീഡിയോ (Viral Video) കണ്ടതിന് ശേഷം നിരവധി പേരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. അതും രസകരവും മനോഹരവുമായ കമന്റുകൾ. എന്തായാലും വാലുകൊണ്ട് ഹൃദയത്തിന്റെ ഷേപ്പ് ഉണ്ടാക്കുന്ന ഈ വീഡിയോ ഏവരുടെയും മനം കവർന്ന് മുന്നേറുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...