Viral Video: IPSകാരനായ അച്ഛനെ ലിപ്സ്റ്റിക്ക് ഇട്ട് ക്യൂട്ടായി ഒരുക്കുന്ന കൊച്ചു മിടുക്കി..!! വീഡിയോ വൈറല്‍

കൂടുമ്പോള്‍ ഇമ്പമുള്ളതാണല്ലോ കുടുംബം...!! കുടുംബ ബന്ധങ്ങള്‍ നിരീക്ഷിച്ചാല്‍ ഒരു കാര്യം നമുക്ക് മനസിലാകും... അച്ഛനും മകളും തമ്മിലുള്ള  ബന്ധം,  അത് ഇത്തിരി വേറിട്ടതാണ്... ആ ഊഷ്മള ബന്ധം, ആ ബോണ്ടിംഗ് അത് വിവരിക്കാന്‍ കഴിയില്ല... 

Written by - Zee Malayalam News Desk | Last Updated : Jan 12, 2022, 06:54 PM IST
  • ഒരു കൊച്ചു പെൺകുട്ടി അവളുടെ അച്ഛനൊപ്പം മേക്കപ്പ് കളിക്കുന്നതാണ് ഈ മനോഹരമായ വീഡിയോയില്‍ ഉള്ളത്. വീഡിയോയിൽ,
  • അച്ഛന്‍ ശാന്തനായി നിലത്ത് ഇരിക്കുന്നതും മകള്‍ കൈയിൽ ലിപ്സ്റ്റിക്കുമായി അച്ഛനെ ഒരുക്കുന്നതും കാണാം.
Viral Video: IPSകാരനായ അച്ഛനെ  ലിപ്സ്റ്റിക്ക് ഇട്ട് ക്യൂട്ടായി ഒരുക്കുന്ന കൊച്ചു മിടുക്കി..!! വീഡിയോ വൈറല്‍

Viral Video: കൂടുമ്പോള്‍ ഇമ്പമുള്ളതാണല്ലോ കുടുംബം...!! കുടുംബ ബന്ധങ്ങള്‍ നിരീക്ഷിച്ചാല്‍ ഒരു കാര്യം നമുക്ക് മനസിലാകും... അച്ഛനും മകളും തമ്മിലുള്ള  ബന്ധം,  അത് ഇത്തിരി വേറിട്ടതാണ്... ആ ഊഷ്മള ബന്ധം, ആ ബോണ്ടിംഗ് അത് വിവരിക്കാന്‍ കഴിയില്ല... 

അടുത്തിടെ  സോഷ്യല്‍ മീഡിയയില്‍ ഒരച്ഛനും മകളുമൊത്തുള്ള വീഡിയോ ഏറെ പ്രചരിക്കുന്നുണ്ട്.  നെറ്റിസണ്‍സിന് ആ വീഡിയോ ഏറെ ഇഷ്ടപ്പെടുകയും ചെയ്തു.  

 തമിഴ്‌നാട് പോലീസ് ഡിപ്പാർട്ട്‌മെന്‍റിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലെ SP ആയ വിജയകുമാര്‍ IPS ആണ് ഈ വീഡിയോ ട്വീറ്ററിൽ പോസ്റ്റ് ചെയ്തത്. വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി എന്ന് മാത്രമല്ല,  ഏറെ പേരാണ് പ്രതികരണവുമായിഎത്തിയത്.  

 ഒരു കൊച്ചു പെൺകുട്ടി അവളുടെ അച്ഛനൊപ്പം മേക്കപ്പ് കളിക്കുന്നതാണ് ഈ മനോഹരമായ വീഡിയോയില്‍ ഉള്ളത്. വീഡിയോയിൽ, അച്ഛന്‍ ശാന്തനായി നിലത്ത് ഇരിക്കുന്നതും മകള്‍ കൈയിൽ ലിപ്സ്റ്റിക്കുമായി അച്ഛനെ ഒരുക്കുന്നതും കാണാം.കൊച്ചു മിടുക്കി അച്ഛനെ ലിപ്സ്റ്റിക്ക് ഇട്ട് നന്നായി ഒരുക്കുകയാണ്.  അച്ഛനെ കൂടുതല്‍ ക്യൂട്ട് ആക്കാനാണ് മേക്ക്അപ്പ് ചെയ്യുന്നത് എന്ന് ഈ കൊച്ചു മിടുക്കി പറയുന്നതും കേള്‍ക്കാം.

വീഡിയോ കാണാം:-

തമിഴ്‌നാട് പോലീസ് ഡിപ്പാർട്ട്‌മെന്‍റിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലെ  SP ആയ വിജയകുമാര്‍ IPS ഉം മകള്‍ നിളയുമാണ് ഈ വീഡിയോയിലെ കഥാപാത്രങ്ങള്‍.  വിജയകുമാര്‍ IPS ആണ് വീഡിയോ  സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

Also Read: Viral Video: RT-PCR ടെസ്റ്റിനിടെ അലറി നിലവിളിക്കുന്ന സ്ത്രീ..!! കൊറോണ ഭയന്നോടുമെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍

അദ്ദേഹം വീഡിയോ പങ്കുവെച്ച് എഴുതി, ”പെൺമക്കൾ / കുട്ടികൾ ലോകത്തിന് എല്ലാ സന്തോഷവും നൽകുന്നു. എന്‍റെ മകൾ നിളയ്ക്കൊപ്പം "..

ചുരുങ്ങിയ സമയം കൊണ്ട് 282K വ്യൂസ് ആണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയത്.  അച്ഛനും മകളും തമ്മിലുള്ള ബന്ധം ഏറെ ഹൃദ്യം എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.  കൊച്ചു നിള അവളുടെ ജോലി എത്ര കാര്യക്ഷമമായി ചെയ്യുന്നുവെന്ന് നോക്കൂ.... എന്നഭിപ്രായപ്പെട്ടവരും ഉണ്ട്.  പെണ്‍മക്കളുടെ സൂപ്പര്‍ ഹീറോകളാണ് എന്നും അച്ഛന്‍ എന്നാണ് ഒരേ സ്വരത്തില്‍   നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News