പ്രതിമകള്‍ക്ക് 'അച്ഛേ ദിന്‍'; അയോധ്യയില്‍ വരുന്നത് രാമപ്രതിമ

അയോധ്യയില്‍ 100-മീറ്റര്‍ ഉയരത്തില്‍ രാമന്‍റെ പ്രതിമ നിര്‍മ്മിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സരയൂ നദിയുടെ തീരത്താണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രതിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പ് ഇത് സംബന്ധിച്ച നിര്‍ദേശം ഗവര്‍ണര്‍ റാം നായിക്കിന് സമര്‍പ്പിച്ചു. ആദ്ധ്യാത്മിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പ്രതിമ നിര്‍മാണം. 

Last Updated : Oct 10, 2017, 11:55 AM IST
പ്രതിമകള്‍ക്ക് 'അച്ഛേ ദിന്‍'; അയോധ്യയില്‍ വരുന്നത് രാമപ്രതിമ

ലഖ്നൗ: അയോധ്യയില്‍ 100-മീറ്റര്‍ ഉയരത്തില്‍ രാമന്‍റെ പ്രതിമ നിര്‍മ്മിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സരയൂ നദിയുടെ തീരത്താണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രതിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പ് ഇത് സംബന്ധിച്ച നിര്‍ദേശം ഗവര്‍ണര്‍ റാം നായിക്കിന് സമര്‍പ്പിച്ചു. ആദ്ധ്യാത്മിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പ്രതിമ നിര്‍മാണം. 

സര്‍ക്കാര്‍ പുറത്തിറക്കിയ ടൂറിസം ബുക്ക്‌ലെറ്റില്‍ രാമായണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലൂടെയും സ്മാരകങ്ങളിലൂടെയുമുള്ള യാത്രയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ആദ്ധ്യാത്മിക ടൂറിസത്തിന് പ്രധാന്യം നല്‍കുന്ന രീതിയിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്തെ ടൂറിസം മേഖലയിലെ വികസനം വിഭാവനം ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ബുക്ക്‌ലെറ്റ്. 

എന്നാല്‍ ഉത്തര്‍പ്രദേശ് ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്ന് ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ ഒഴിവാക്കിയ നടപടി വിവാദമായിരുന്നു. അതിനിടെയാണ് യോഗി ആദിത്യനാഥിന്‍റെ രാമപ്രതിമാ നിര്‍മാണത്തിനായുള്ള നിര്‍ദേശം. 

Trending News