മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം; കയ്യോടെ പിടിച്ച് പൊലീസ്!

പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.  

Last Updated : Oct 21, 2019, 02:39 PM IST
മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം; കയ്യോടെ പിടിച്ച് പൊലീസ്!

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം നടന്നെങ്കിലും പൊലീസ് കയ്യോടെ പിടിച്ചു.

മഞ്ചേശ്വരത്തെ നാല്‍പ്പത്തി രണ്ടാം ബൂത്തിലാണ്‌ നസീബ എന്ന യുവതി കള്ളവോട്ടിനുള്ള ശ്രമം നടത്തിയത്. വോര്‍ക്കാടി ബക്രബയല്‍ ബൂത്തില്‍ വെച്ചാണ്‌ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. 

അറസ്റ്റിലായ യുവതിയ്ക്ക് ഈ ബൂത്തില്‍ വോട്ടില്ലായിരുന്നു. രാഷ്ട്രീയ പാര്‍ട്ടി നല്‍കിയ സ്ലിപ്പുമായിട്ടായിരുന്നു യുവതി വോട്ട് ചെയ്യാന്‍ എത്തിയത്. പേര് നീക്കം ചെയ്ത സ്ത്രീയുടെ വോട്ട് ചെയ്യാന്‍ യുവതി ശ്രമിച്ചുവെന്നാണ് ആരോപണം.

പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കേരളത്തിലെ അഞ്ചുമണ്ഡലങ്ങളില്‍ മഞ്ചേശ്വരമോഴിച്ച് ബാക്കിയുള്ള എല്ലാ മണ്ഡലങ്ങളിലും കനത്ത മഴയാണ്. ശക്തമായ മഴ പോളിംഗ് ശതമാനത്തെ കുറയ്ക്കുമോയെന്ന ആശങ്കയിലാണ് മുന്നണികള്‍. 

Trending News