Kochi: സ്വര്‍ണ്ണക്കടത്ത് കേസില്‍ (Gold smuggling case) ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച  നിലയ്ക്ക്  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്‌മെന്‍റ്  ഡയറക്ടറേറ്റ് (Enforcement Directorate) ഇന്ന് കോടതിയില്‍ ഹാജരാക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

ശിവശങ്ക‍ര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. എന്നാല്‍,  ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിവശങ്കറെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഫോഴ്‌സ്‌മെന്‍റ്    അപേക്ഷ നല്‍കിയേക്കുമെന്നാണ്  സൂചന. ചോദ്യം ചെയ്യലില്‍ ശിവശങ്കറില്‍ നിന്നും ലഭിച്ച  നിര്‍ണ്ണായക വിവരങ്ങളും  എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയെ അറിയിക്കും. 


Also read: ശിവശങ്കറിന് വിദേശത്ത് ബിനാമി നിക്ഷേപമുണ്ടെന്ന സംശയത്തിൽ അന്വേഷണം ആരംഭിച്ച് ഇഡി


ഇതിനിടെ ഡോളര്‍ കടത്തുകേസില്‍ ശിവശങ്കറെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസും നീക്കം ആരംഭിച്ചിട്ടുണ്ട്.   എന്‍ഫോഴ്‌സ്‌മെന്‍റ്  ചോദ്യം ചെയ്യലിന് ശേഷം നടപടികളിലേക്ക് കടക്കാനാണ് കസ്‌റ്റംസ് ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 


Also read: എം. ശിവശങ്കറിനെ ഏഴു ദിവസത്തേക്ക് ഉപാധികളോടെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു


കഴിഞ്ഞ 29നാണ്  എം. ശിവശങ്കറിനെ  ഏഴു ദിവസത്തേയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ  കസ്റ്റഡിയിൽ വിട്ടത്.  ഉപാധികളോടെയായിരുന്നു ണ് ശിവശങ്കറിനെ എറണാകുളത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇഡിയുടെ കസ്റ്റഡിയിൽ വിട്ടത്.