Congress ആത്മപരിശോധന നടത്തേണ്ട സമയം, പ്രതികരണവുമായി K Muraleedharan
തദ്ദേശ തിഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി കെ. മുരളീധരന്‍ രംഗത്ത്. UDFന് മൊത്തത്തില്‍ ആത്മപരിശോധന അനിവാര്യമാണ് എന്നാണ് മുരളീധരന്‍ അഭിപ്രായപ്പെട്ടത്.
തിരുവനന്തപുരം: തദ്ദേശ തിഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി കെ. മുരളീധരന്‍ രംഗത്ത്. UDFന് മൊത്തത്തില്‍ ആത്മപരിശോധന അനിവാര്യമാണ് എന്നാണ് മുരളീധരന്‍ അഭിപ്രായപ്പെട്ടത്.
തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനുശേഷം ശേഷം UDFന്‍റെ അടുത്തറ ഭദ്രമാണ് എന്ന അഭിപ്രായവുമായി കോണ്‍ഗ്രസ് (Congress) നേതാക്കളായ മേശ് ചെന്നിത്തലയും (Ramesh Chennithala) മുല്ലപ്പള്ളി രാമചന്ദ്രനും (Mullappay Ramachandran) എത്തിയിരുന്നു. അതിന് മുരളീധരന്‍ മറുപടിയും നല്‍കിയിരുന്നു. അടിത്തറ ഭദ്രമാണെന്നാണെന്നുള്ള നേതാക്കളുടെ പരാമര്‍ശത്തിന് പൂര്‍ണ ആരോഗ്യവാനാണ് പക്ഷേ വെന്റിലേറ്ററിലാണ് എന്നാണ് അതിന്‍റെ അര്‍ത്ഥം എന്നായിരുന്നു മുരളീധരന്‍റെ പരാമര്‍ശം.
കെട്ടുറപ്പോടെ തിരഞ്ഞെടുപ്പിനെ നേരിടാത്തതാണ് UDFന്‍റെ പരാജയത്തിന് കാരണമായതെന്നും മുരളീധരന്‍ (K Muraleedharan) പറഞ്ഞു. എന്തായാലും ജയിക്കുമെന്നുള്ള ചിന്താഗതിയ്ക്ക് ജനങ്ങള്‍ നല്‍കിയ ശിക്ഷയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും മുരളീധരന്‍ പറഞ്ഞു.
ഈ അവസരത്തില്‍ തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് രോഗം മാറില്ല. മേജര്‍ സര്‍ജറി വേണം. അതിനുള്ള സമയമില്ല. ഇപ്പോള്‍ ഒരു മേജര്‍ സര്‍ജറി നടത്തിയാല്‍ രോഗി ജീവിച്ചിരിക്കാത്ത അവസ്ഥ വരും. അതുകൊണ്ട് തന്നെ ഒരു കൂട്ടായ ആലോചന നടത്തണമെന്നും മുരളീധരന്‍ പറഞ്ഞു.
വിമര്‍ശിക്കുമ്പോള്‍ അവരെ ശരിയാക്കുക എന്നതാണ്. ഇങ്ങനെ പോയാല്‍ ഈ റിസള്‍ട്ട് തന്നെയായിരിക്കും ഭാവിയില്‍. അത് ഒഴിവാക്കണമെങ്കില്‍ എല്ലാവരേയും വിശ്വാസത്തിലെടുത്ത് കൂട്ടായ ചര്‍ച്ച നടത്തി പരിഹാരം ഉണ്ടാക്കണം. ആരും സ്ഥാനം ഒഴിയണമെന്നൊന്നും പറയുന്നില്ല. എക്സ് മാറി വൈ വന്നാലൊന്നും കാര്യമില്ല. അങ്ങനത്തെ ചികിത്സ കൊണ്ട് കാര്യമില്ല. എല്ലാ സീനിയേഴ്സിനേയും വിശ്വാസത്തിലെടുത്ത് യുവാക്കള്‍ക്ക് പ്രധാന്യം നല്‍കി ഒരു സംവിധാനം ഉണ്ടാക്കിയാല്‍ നിയമസഭയില്‍ ജയിക്കാം , മുരളീധരന്‍ പറഞ്ഞു.
നമ്മള്‍ പറയുന്നതൊക്കെ ജനങ്ങള്‍ കാണുകയും മനസിലാക്കുകയും ചെയ്യുന്നുണ്ടെങ്കിലും മനസിലാക്കണം. സ്വപ്ന, സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് ഇത്രയും അനുകൂല സാഹചര്യം ഒരുകാലത്തും ഉണ്ടായിട്ടില്ല. ഇതിനേക്കാളൊക്കെ എത്രയോ മികച്ച ഭരണമായിരുന്നു നായനാരുടേയും അച്യുതാനന്ദന്‍റെയും കാലത്ത്. അന്നൊക്കെ നിഷ്പ്രയാസം അവരെ പുറത്താക്കാന്‍ സാധിച്ചു.
അന്നൊക്കെ, ജില്ലാ കോണ്‍ഗ്രസില്‍ എല്ലാ നഷ്ടപ്പെട്ടിട്ട് പോലും നിയമസഭയില്‍ തിരിച്ചുപിടിച്ചു. അന്ന് മുന്നണിയെ നയിച്ചവര്‍ക്ക് പാര്‍ട്ടി ജയിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗ്രൂപ്പിലെ ചില ആളുകളെ തൃപ്തിപ്പെടുത്തിയാല്‍ മതിയെന്ന ചിന്താഗതിയായി. അതുകൊണ്ട് തന്നെ മൊത്തത്തില്‍ ആത്മപരിശോധന നടത്തണം, അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ എം.പിമാരാണ്. ഞങ്ങള്‍ക്ക് നാല് കൊല്ലത്തേക്ക് പേടിക്കാനില്ല. നാല് കൊല്ലംകഴിഞ്ഞ തെരഞ്ഞെടുപ്പ് വരൂ. പക്ഷേ ഇവിടെ ജയിച്ച് മുഖ്യമന്ത്രിയാകാനും മന്ത്രിമാരാകാനും തയ്യാറെടുത്ത് നില്‍ക്കുന്നവര്‍ അതനുസരിച്ച് ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം നടത്തണം.ഞങ്ങള്‍ എങ്ങനെയൊക്കെ സഹായിക്കേണ്ടതൊക്കെ പറഞ്ഞാല്‍ ഞങ്ങള്‍ സഹായിക്കാം, എന്നും മുരളീധരന്‍ പറഞ്ഞു.
Also read: BJPയ്ക്ക് കേരളത്തില്‍ സ്ഥാനമില്ല, UDF അടിത്തറ ഭദ്രം, വിലയിരുത്തലുമായി കോണ്‍ഗ്രസ് നേതാക്കള്‍
അതേസമയം, 'മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ', എന്നെഴുതിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് നഗരത്തിലാണ് മുരളീധരനെ പിന്തുണച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. ആരാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത് എന്നത് വ്യക്തമല്ല എങ്കിലും കോണ്‍ഗ്രസിലെ ഉള്‍പ്പോരും നേത്രുത്വതിനെതിരെയുള്ള എതിര്‍പ്പും വെളിപ്പെടുത്തുന്നതാണ് ഈ പോസ്റ്ററുകള്‍...