Kerala Local Body Election Results 2020:  തദ്ദേശ തിരഞ്ഞെടുപ്പില്‍ പരാജയത്തിന്‍റെ കയ്പ് നുണഞ്ഞ്   കോണ്‍ഗ്രസ്‌....  സ്വന്തം വാര്‍ഡില്‍ പോലും സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ സാധിക്കാതെ UDF ഉന്നത നേതാക്കള്‍...


COMMERCIAL BREAK
SCROLL TO CONTINUE READING

തദ്ദേശ തിരഞ്ഞെടുപ്പില്‍ (Local Body Election) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും (Ramesh Chennithala KPCC അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെയും (Mullappally Ramachandran) വാര്‍ഡില്‍ UDFന് തോല്‍വി. രണ്ട് വാര്‍ഡുകളിലും LDFന് തകര്‍പ്പന്‍ വിജയം.


തൃപ്പെരുന്തുറ പഞ്ചായത്തിലെ പതിനാലാം വാര്‍ഡാണ് രമേശ് ചെന്നിത്തലയുടേത്. ഈ വാര്‍ഡില്‍ LDFലെ കെ വിനു ആണ് ജയിച്ചത്.  


കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെത്. ഇവിടെയും എല്‍ഡിഎഫിനാണ് ജയം. എല്‍ജെഡി സ്ഥാനാര്‍ത്ഥിയാണ് അഴിയൂരിലെ പതിനൊന്നാം വാര്‍ഡില്‍ വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ആശിഷ് 1000 ലേറെ വോട്ടുകള്‍ക്കാണ് വിജയിച്ചത്. 


Also read: Kerala Local Body Election Results 2020: പാലായിൽ ചരിത്രമെഴുതി എൽഡിഎഫ്


കല്ലാമലയില്‍ ആര്‍എംപി (RMP) സ്ഥാനാര്‍ഥിയെ പിന്തുണക്കാനായിരുന്നു  UDF തീരുമാനിച്ചത്. എന്നാല്‍,  മുല്ലപ്പള്ളി ഇടപെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുകയായിരുന്നു. നാമനിര്‍ദേശപത്രിക പിന്‍വലിക്കേണ്ട ദിവസം കഴിഞ്ഞാണ് ആര്‍എംപി സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചത്.  വോട്ടി൦ഗ് മെഷീനില്‍ അതുകൊണ്ടുതന്നെ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയുണ്ടായിരുന്നു. ഇത് വോട്ടര്‍മാര്‍ക്കിടെയില്‍ ആശയക്കുഴപ്പത്തിന്  ഇടയാക്കി എന്നതാണ് മറ്റൊരു വസ്തുത.