Kerala Rains : PSC പരീക്ഷകളും മാറ്റിവെച്ചു, പുതിക്കിയ തിയതി പിന്നീട്
Kerala Public Service Commission പരീക്ഷകൾ മാറ്റിവെച്ചു. ഒക്ടോബർ 21, 23 തിയതികളായി തീരുമാനിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത് PSC അറിയിച്ചിരുക്കുന്നത്.
Thiruvananthapuram : സംസ്ഥാനത്ത് ചില ജില്ലകളിൽ അതിതീവ്ര മഴയും മഴക്കെടുതിയും (Kerala Rain Crisis) നേരിടുന്ന സാഹചര്യത്തിൽ കേരള PSC (Kerala Public Service Commission) പരീക്ഷകൾ മാറ്റിവെച്ചു. ഒക്ടോബർ 21, 23 തിയതികളായി തീരുമാനിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത് PSC അറിയിച്ചിരുക്കുന്നത്.
"കേരള പ്ലബിക് സർവീസ് കമ്മീഷൻ 2021 ഒക്ടോബർ 21, 23 നടത്തുവാൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ അതിതീവ്ര മഴയെ തുടർന്ന് മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്" PSC വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
ALSO READ : Kerala Rains : സംസ്ഥാനത്ത് കോളേജുകൾ തുറക്കുന്നത് ഒക്ടോബർ 25ലേക്ക് മാറ്റി
സംസ്ഥാനത്തെ മഴക്കെടുതിയെ തുടർന്ന് ഇന്ന് മുതൽ തുറക്കാനിരുന്ന കോളേജുകളുടെ പ്രവർത്തനം ഈ മാസം 25-ാം തിയതിലേക്ക് നീട്ടി. ബുധനാഴ്ച ഒക്ടോബർ 20 മുതൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോളേജുകൾ തുറക്കുന്നത് മാറ്റിവെച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.
ALSO READ : Plus One Exam : കനത്ത മഴയെ തുടർന്ന് നാളെ നടത്താനിരുന്ന പ്ലസ് വൺ പരീക്ഷകൾ മാറ്റി വെച്ചു
കൂടാതെ ഇന്ന് നടത്താൻ തീരുമാനിച്ചിരുന്നു എംജി, കേരള, കണ്ണൂർ, ആരോഗ്യ സർവകലശാലകളുടെ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. നാളെ പരീക്ഷകളും മാറ്റിവെക്കാനാകും സാധ്യത. അതോടൊപ്പം സംസ്ഥാന പ്ലസ് വൺ പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. മാറ്റിവെച്ച പരീക്ഷകളുടെ എല്ലാ പുതുക്കിയതി തിയതി പിന്നീട് അറിയിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...