തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മുഖ്യ പോരാട്ടം  NDAയും  എല്‍ ഡി എഫും തമ്മിലാണ് എന്ന് BJP സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍


COMMERCIAL BREAK
SCROLL TO CONTINUE READING

ദേശീയ ജനാധിപത്യ സഖ്യം മാത്രമാണ് LDFന് ബദലെന്ന്  അഭിപ്രായപ്പെട്ട  BJP സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍  ( K Surendran) കോണ്‍ഗ്രസിന്  ഇടതുപക്ഷത്തെ  നേരിടാനുള‌ള ത്രാണിയില്ല എന്നും പറഞ്ഞു.


ഇടതുപക്ഷ സര്‍ക്കാരിനെതിരെ ആത്മാര്‍ത്ഥമായ നിലപാട് എടുക്കാന്‍ UDFന് കഴിയില്ലെന്നു പറഞ്ഞ സുരേന്ദ്രന്‍ സംസ്ഥാനത്തെ വിവിധ അഴിമതി കേസുകളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയതായും  ആരോപിച്ചു. ഇടതുമുന്നണിയുമായി നേര്‍ക്കുനേര്‍ മത്സരിക്കുന്നത് ബിജെപി മാത്രമാണ്. പലയിടത്തും കോണ്‍ഗ്രസ്  (Congress) സാന്നിധ്യം  പോലുമില്ല. ആ കോണ്‍ഗ്രസിനെ വച്ച്‌ പിണറായി വിജയനെ നേരിടാനാന്‍ UDFന് കഴിയില്ല എന്നും അഭിപ്രായപ്പെട്ടു.


ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍  (Local Body Election) NDAയും LDFഉം  തമ്മിലാണ് പ്രധാന  മത്സരമെന്നും UDF ചിത്രത്തില്‍ പോലുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.  കോണ്‍ഗ്രസിന്‍റെ  ദേശീയതലത്തിലെ  അവസ്ഥ തന്നെയാണ് ഇപ്പോള്‍ സംസ്ഥാനത്തും എന്ന് അഭിപ്രായപ്പെട്ട സുരേന്ദ്രന്‍ കേരളാ കോണ്‍ഗ്രസിന്‍റെ  മുന്നണി മാറ്റത്തോടെ മധ്യതിരുവിതാംകൂറില്‍ കോണ്‍ഗ്രസ് ദുര്‍ബലമായെന്നും പറഞ്ഞു. 


മുസ്ലീം ലീഗിന്‍റെ അപ്രമാദിത്വമാണ് ഐക്യമുന്നണിയിലുള്ളത്. കാലാകാലങ്ങളായി യുഡിഎഫിനെ പിന്തുണച്ചിരുന്ന ക്രൈസ്തവ ന്യൂനപക്ഷ൦ ഇന്ന് ആശങ്കയിലാണ്.  ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ പ്രതിസന്ധിയിലാണ്. ഈ തിരഞ്ഞെടുപ്പില്‍ അഴിമതി പ്രധാന ചര്‍ച്ചാ വിഷയമാകുമെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. 


ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും എതിരെ ഒരുപോലെ അഴിമതിയാരോപണം ഉയര്‍ന്ന സമയമാണിത്. ബാര്‍കോഴക്കേസില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും കുടുംബവും നിലവിളിച്ചെന്ന വെളിപ്പെടുത്തല്‍ ലജ്ജാകരമായ അവസ്ഥയിലേക്ക് യുഡിഎഫിനെ എത്തിച്ചതിന് തെളിവാണ്.


സ്വര്‍ണ്ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ വന്നതോടെയാണ് അഴിമതി ഓരോന്നായി പുറത്തു വരാന്‍ തുടങ്ങിയത്. കേന്ദ്ര ഏജന്‍സികള്‍ക്ക് രാഷ്‌ട്രീയമില്ല. സംസ്ഥാന ഏജന്‍സികള്‍ക്കാണ് രാഷ്ട്രീയമുള‌ളത്. സര്‍ക്കാരിന്‍റെ  പാവയായി മാറിയിരിക്കുകയാണ് വിജിലന്‍സ്. ബാര്‍കോഴക്കെതിരെ വിജിലന്‍സ് നടത്തിയ അന്വേഷണങ്ങള്‍ ആവിയായി പോയോ? സുരേന്ദ്രന്‍ ചോദിച്ചു. 


അഴിമതിയ്ക്കെതിരെയുള്ള പോരാട്ടമാണ് BJP നടത്തുന്നത്. കേരളത്തന്‍റെ  ഗതി മാറ്റാന്‍ പോകുന്ന തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്, സുരേന്ദ്രന്‍ പറഞ്ഞു.


Also read: കേരളത്തില്‍ എവിടെയൊക്കെ BJP ഭരിക്കുന്നുവോ അവിടെയൊക്കെ ഭരണം വേറിട്ടു നില്‍ക്കും ...!!


എന്നാല്‍, സുരേന്ദ്രന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി കെപിസിസി  (KPCC)  പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍ (Mullappally Ramachandran) എത്തി.  സുരേന്ദ്രന്‍ ദിവാ സ്വപ്നം കാണുകയാണെന്നും  തിരഞ്ഞെടുപ്പില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ അന്തര്‍ധാര ഉണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.


തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ചരിത്രവിജയം ഉണ്ടാകുമെന്നും എല്‍ഡിഎഫ് പ്രകടനപത്രിക കപട വാഗ്ദാനങ്ങളുടെ കൈപുസ്തകമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.  


Also read: പ്രചാരണത്തിനിറങ്ങവെ ദേഹാസ്വാസ്ഥ്യം; BJP സ്ഥാനാര്‍ഥി മരിച്ചു


മൂന്നു ഘട്ടങ്ങളായാണ് സംസ്ഥാനത്ത്  ത​ദ്ദേ​ശ തി​ര​ഞ്ഞെടുപ്പ് നടക്കുന്നത്.    ഡി​സം​ബ​ര്‍ 8, 10, 14 തീ​യ​തി​ക​ളി​ലാ​യാ​ണ് തി​ര​ഞ്ഞെ​ടു​പ്പ്. വോ​ട്ടെ​ണ്ണ​ല്‍ ഡി​സം​ബ​ര്‍ 16ന് നടക്കും.  


സംസ്ഥാനത്തെ മൂന്നു മുന്നണികളും ഇത്തവണ വാശിയേറിയ പോരാട്ടത്തിലാണ്.  അടുത്ത  വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന്  മുന്നണികള്‍ക്കും ഏറെ നിര്‍ണ്ണായകമാണ്.