Kollam : കൊല്ലം എംഎൽഎയും നടനുമായി മുകേഷും (M Mukesh) നർത്തകി മേതിൽ ദേവികയും (Methil Devika) തമ്മിൽ വിവാഹമോചിതരാകുന്ന (Divorce) റിപ്പോർട്ടിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും DCC അധ്യക്ഷയുമായ ബിന്ദു കൃഷ്ണ (Bindhu Krishna). പുറത്ത വരുന്ന വാർത്തകൾ സത്യമാണെങ്കിൽ മുകേഷിനെതിരെ ഗാർഹിക പീഡനത്തിന് കേസ് രജീസ്റ്റർ ചെയ്യണമെന്നാണ് ബിന്ദു കൃഷ്ണ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്ലം എംഎൽഎയുടെയും സ്വകാര്യ ജീവതത്തിൽ തനിക്ക് താൽപര്യമില്ലെങ്കിലും എന്നാൽ മേതിൽ ദേവിക അനുഭവിച്ച ദുരവസ്ഥയെ കുറിച്ച ചെയ്യാതിരിക്കാൻ സാധിക്കില്ലയെന്നാണ് ബിന്ദു കൃഷ്ണ തന്റെ പോസ്റ്റിലൂടെ അറിയിക്കുന്നത്. മുകേഷനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയ കേസെടുക്കണമെന്ന് കൊല്ലം ഡിസിസി അധ്യക്ഷ ആവശ്യപ്പെടുകയും ചെയ്തു.


ALSO READ : Mukesh Methil Devika Divorce : മുകേഷുമായി ബന്ധം വേർപ്പെടുത്തുന്നത് ഉറപ്പിച്ച് നർത്തകി മേതിൽ ദേവിക, മുകേഷിന് വക്കീൽ നോട്ടീസയച്ചു


തനിക്ക് ഇരുവരും തമ്മിലുള്ള  പ്രശ്നം തിരഞ്ഞെടുപ്പ് സമയത്ത് തന്നെ തനിക്ക് അറിയമായിരുന്നു എന്നിട്ടും കുടുംബ പ്രശ്നങ്ങളെ രാഷ്ട്രീയ ആയുധമാക്കാൻ താൻ ആഗ്രഹിച്ചിരുന്നില്ല. മേതിൽ അന്നെടുത്ത നിലപാടിലാണ് അവരുടെ കുലീനതയെ മനസിലാക്കാൻ സാധിക്കുകയെന്ന് ബിന്ദു കൃഷ്ണ അറിയിച്ചു.


ALSO READ : Mukesh Methil Devika Divorce : നടൻ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു എന്ന് റിപ്പോർട്ട്


കൂടാതെ തിരഞ്ഞെടുപ്പ് സമയത്ത് ബിന്ദു കൃഷ്ണ തന്റെ കുടുംബത്തിനോടൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കെവെച്ചുപ്പോൾ മുകേഷ് പോസ്റ്റിനടിയിൽ പരിഹാസ കമന്റുകളുമായി എത്തിയിരുന്നു എന്ന് കൊല്ലം ഡിസിസി അധ്യക്ഷ ആരോപിക്കുന്നു. മുകേഷ് പച്ചക്കള്ളങ്ങൾ പ്രചരിപ്പിച്ചാണ് തനിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തിയത്. ജനങ്ങളുടെ മുമ്പിൽ മുകേഷ് അഭിനയിക്കുകയാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.


സ്ത്രീസംരക്ഷണത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സർക്കാർ കൊല്ലം എംഎൽഎ എം മുകേഷിനെതിരെ നിയമനടപടികളെടുക്കാൻ തയ്യാറാകണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെടുകയും ചെയ്തു. 


ALSO READ : Mukesh MLA Phone Call Controversy : ഫോൺ വിളിച്ചത് സഹായം ആവശ്യപ്പെട്ട് തന്നെ, മുകേഷ് എംഎൽഎയെ വിളിച്ച വിദ്യാർഥിയെ തിരിച്ചറിഞ്ഞു



ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്


എം.മുകേഷിൻ്റെയും മേതിൽ ദേവികയുടെയും സ്വകാര്യ ജീവിതത്തിൽ തലയിടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ മേതിൽ ദേവിക എന്ന വനിത അനുഭവിച്ച ദുരവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കാൻ കഴിയില്ല.


ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ എം.മുകേഷിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പോലീസ് വകുപ്പ് തയ്യാറാകണം. ജനപ്രതിനിധി കൂടിയായ മുകേഷിന് എതിരെ സ്വമേധയാ കേസ് എടുക്കാൻ സംസ്ഥാന വനിതാ കമ്മീഷനും തയ്യാറാകണം.


കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെ വെല്ലുന്ന പൂരപ്പാട്ട് എം.മുകേഷിൽ നിന്നും പലപ്രാവശ്യം ഉണ്ടായിട്ടുള്ളത് കേരള ജനത കേട്ടിട്ടുള്ളതാണ്. 14 വയസ്സുള്ള വിദ്യാർത്ഥിക്കെതിരെ വരെ വളരെ മോശമായി സംസാരിച്ച മുകേഷിൻ്റെ സ്ത്രീകളോടുള്ള ശൈലി അദ്ദേഹത്തിൻ്റെ മുൻ ഭാര്യ സരിത തന്നെ പല പ്രാവശ്യം പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. അപ്പോഴെല്ലാം മുകേഷിന് സംരക്ഷണ കവചം ഒരുക്കി വെള്ളപൂശിയത് ഇടതുപക്ഷമാണ്.


മുകേഷിൻ്റെ നിലവിലെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വിവരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ കുടുംബ പ്രശ്നങ്ങൾ രാഷ്ട്രീയ ആയുധമാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. മേതിൽ ദേവിക എന്ന വ്യക്തിയുടെ കുലീനത ഞാൻ മനസ്സിലാക്കിയത് അവരുടെ അന്നത്തെ നിലപാടിലൂടെയായിരുന്നു.


അന്ന് മുകേഷിന് എതിരെ ഒരു വാക്ക് കൊണ്ടു പോലും എതിരഭിപ്രായം പറയാൻ അവർ തയ്യാറായില്ല. നെഗറ്റീവ് വാർത്തകളിൽ ഇടം പിടിക്കാതിരിക്കാനും ആ സ്ത്രീ പ്രത്യേകം ശ്രദ്ധിച്ചു.


തെരഞ്ഞെടുപ്പ് കാലത്ത് ഞാൻ കുടുംബത്തിനൊപ്പം നിൽക്കുന്ന ഒരു ചിത്രം ഫെയ്സ് ബുക്കിൽ പങ്കുവച്ചപ്പോൾ അതിൽ പരിഹാസരൂപത്തിൽ മുകേഷ് കമൻ്റ് എഴുതിയിരുന്നു. പരിഹാസ കമൻ്റുകൾ എഴുതി അന്യരെ പരിഹസിക്കുന്ന സമയത്തും സ്വന്തം കുടുംബം തന്നിൽ നിന്നും അകന്നു എന്ന യാഥാർത്ഥ്യം അദ്ദേഹം മറച്ചുവെച്ചു ജനങ്ങളെ കബളിപ്പിച്ചു. അദ്ദേഹം എനിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് തന്നെ അസത്യ പ്രചരണങ്ങൾകൊണ്ടാണ്. പച്ചക്കള്ളങ്ങൾ മാത്രം പറഞ്ഞും പ്രചരിപ്പിച്ചും അത് ജനങ്ങളെ അഭിനയിച്ച് വിശ്വസിപ്പിച്ചും അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടു. എം.മുകേഷിനെതിരെ അസത്യ പ്രചരണങ്ങൾ നടത്താനോ അദ്ദേഹത്തിൻ്റെ വാസ്തവ വിരുദ്ധമായ പ്രചരണങ്ങൾക്ക് മറുപടി പറയാനോ ഞങ്ങൾ ശ്രമിച്ചിരുന്നില്ല.


തെരഞ്ഞെടുപ്പ് കാലത്ത് മേതിൽ ദേവിക പ്രതികരിക്കാതിരുന്നതും അവരുടെ കുടുംബപ്രശ്നം യുഡിഎഫ് തെരഞ്ഞെടുപ്പ് ആയുധം ആക്കാതിരുന്നതും ഒന്നും സ്ത്രീകളുടെ കഴിവുകേടല്ല എന്ന് മനസ്സിലാക്കാൻ എം.മുകേഷിന് കഴിയാതെപോയി.


ഭാര്യ എന്ന നിലയിൽ എം.മുകേഷിനെ അത്രത്തോളം സംരക്ഷിച്ച ഒരു വ്യക്തിയെയാണ് അദ്ദേഹം വളരെ മോശമായ രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നത്.


സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വായതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സർക്കാർ എം. മുകേഷിന് എതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാകണം.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.