കൊല്ലം: കൊല്ലത്ത് (Kollam) ബിന്ദു കൃഷ്ണക്ക് സീറ്റ് ലഭിച്ചേക്കില്ലെന്ന് സൂചന. പ്രാഥമിക സൂചനകളെത്തിയതോടെ കൊല്ലം ജില്ലയിലെ മുഴുവൻ മണ്ഡലം പ്രസിഡന്ഡറുമാരും രാജി വെച്ചു. ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ കൊല്ലത്ത് നടക്കുന്നത്. ബിന്ദു കൃഷ്ണക്ക് സീറ്റ് ലഭിച്ചേക്കില്ലെന്ന് സൂചന നേരത്തെ മുതലുണ്ടായിരുന്നെങ്കിലും വ്യക്തത വന്നത് ഇപ്പോഴാണ്.
സംസ്ഥാന തലത്തിൽ തയ്യറാക്കിയ പട്ടികയിൽ കൊല്ലത്ത് ബിന്ദു കൃഷ്ണയുടെ പേരായിരുന്നു ആദ്യമുണ്ടായിരുന്നത്. എന്നാൽ ഡൽഹിയിൽ ഹൈക്കാമാൻഡിന്റെ സാന്നിധ്യത്തിൽ നന്ന സ്ഥാനാർഥി നിർണയ ചർച്ചയിൽ ഉമ്മൻചാണ്ടി എഐസിസി സെക്രട്ടറിയായ പിസി വിഷ്ണുനാഥിന്റെ പേര് നിർദേശിക്കുകയായിരുന്നു. ഇതോടെ ബിന്ദു കൃഷ്ണയോട് നേതാക്കൾ കുണ്ടറയിൽ മത്സരിക്കാൻ നിർദേശിച്ചു.
ALSO READ : Tamilnadu Assembly Elections 2021: Kamal Haasan കോയമ്പത്തൂർ സൗത്തിൽ നിന്ന് മത്സരിക്കും
മണ്ഡലം ലക്ഷ്യംവച്ചു തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുന്നതിന് മുൻപ് തന്നെ ബിന്ദു കൃഷ്ണ മണ്ഡലത്തിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതടക്കം ചൂണ്ടിക്കാണിച്ചാണ് രാജി. പിസി വിഷ്ണുനാഥിനെ മണ്ഡലത്തിൽ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കൊല്ലം ഡിസിസി ഇന്ന് യോഗത്തിന് ശേഷം ഹൈക്കമാൻഡിന് കത്തയച്ചു. കൊല്ലം ഡി.സി.സി പ്രസിഡന്റിൻെറ അടക്കം സ്ഥാനങ്ങൾ വഹിച്ചിരുന്നയാളാണ് ബിന്ദു കൃഷ്ണ 2010-ൽ മഹിളാ കോൺഗ്രസ്സിന്റെ (Congress) അധ്യക്ഷയുടെ സ്ഥാനവും അവരെ തേടിയെത്തി.
2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് ആറ്റിങ്ങലിൽ ആദ്യമായി ബിന്ദു കൃഷ്ണ മത്സരത്തിനെത്തുന്നത്. സി.പി.എമ്മിന്റ എ സമ്പത്തിനോടാണ് അന്ന് രാജയപ്പെട്ടത്. അതേസമയം മട്ടന്നൂരും,ഇരിക്കൂറും മണ്ഡലങ്ങളിലും കോൺഗ്രസ്സിന്റെ സ്ഥാനാർഥി നിർണ്ണയത്തിൽ വ്യാപകമായ പ്രതിഷേധമാണ് പ്രാദേശിക നേതൃത്വങ്ങൾക്ക്. ഇരിക്കൂറിൽ കെ.സി ജോസഫിന്റെ സ്ഥാനാർഥിത്വം തന്നെ വേണ്ടെന്നാണ് ഒരുപക്ഷം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...