ഇരിട്ടി: മാടത്തില്‍ കെ.എസ്.ടി.പി റോഡ് നിര്‍മ്മാണ പ്രവര്‍ത്തനത്തിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. നിര്‍മ്മാണ തൊഴിലാളികളില്‍ ഒരാളാണ് മരിച്ചത്. മണ്ണിനടയില്‍ പെട്ട ഒരാളെ രക്ഷപ്പെടുത്തി.
മണ്ണിനടിയില്‍ ഇനിയും തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പൊലീസിന്‍റെയും ഫയര്‍ഫോഴ്‌സിന്‍റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.
മാടത്തില്‍ ക്രിസ്ത്യന്‍ പള്ളിക്ക് മുന്നിലെ കൊടിമരം ഉള്‍പ്പെടെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡിലേക്ക് പതിക്കുകയായിരുന്നു.