റബ്ബർ ആക്ട് ഭേദഗതി: വീടുകളില്‍ റബര്‍ ഷീറ്റ് കത്തിച്ച് പ്രതിഷേധം!!

റബർ ആക്ട് പിൻവലിക്കുവാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വേറിട്ട സമരവുമായി ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട്.

Last Updated : Jul 23, 2020, 08:15 PM IST
  • റബ്ബറിന് താങ്ങ് വില നിശ്ചയിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഗീവര്‍ പുതുപ്പറമ്പിൽ ആവശ്യപ്പെട്ടു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരുന്നു സമരം.
റബ്ബർ ആക്ട് ഭേദഗതി: വീടുകളില്‍ റബര്‍ ഷീറ്റ് കത്തിച്ച് പ്രതിഷേധം!!

കോട്ടയം: റബർ ആക്ട് പിൻവലിക്കുവാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വേറിട്ട സമരവുമായി ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട്.

പാര്‍ട്ടി പ്രര്‍ത്തകര്‍ വീടുകളില്‍ റബ്ബര്‍ ഷീറ്റ് കത്തിച്ച് പ്രതിഷേധിച്ചു. പ്രതീകാത്മക പ്രതിഷേധ സമരം ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന അദ്ധ്യക്ഷന്‍ ഗീവര്‍ പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. 

റബ്ബര്‍ ആക്ട് റദ്ദാക്കുന്ന കേന്ദ്ര സർക്കാറിന്റെ നടപടി, റബ്ബർ ബോർഡ് നിർത്തലാക്കാനുള്ള നീക്കമാണോയെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. റബ്ബറിന് താങ്ങ് വില നിശ്ചയിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഗീവര്‍ പുതുപ്പറമ്പിൽ ആവശ്യപ്പെട്ടു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരുന്നു സമരം.

റബർ അക്റ്റ് ഭേദഗതി ചെയ്യാനുള്ള നീക്കം കർഷക വഞ്ചന: സജി മഞ്ഞക്കടമ്പിൽ

ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പൗലോസ് മുടക്കന്തല, പാലക്കാട് ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് റാഫി, യൂത്ത് ഫ്രണ്ട് നേതാക്കളായ മിഥുൻ സാഗർ, തോമസുകുട്ടി പതിയിൽ, ജോൺ ലൂയി, ജോമി വാളിപ്ലാക്കൽ, ആൻ്റോ ആൻ്റണി, സോനു ജോസഫ്, സ്ലിബിൻ ആൽബ, ഫിന്നി മുള്ളാനിക്കാട്, അഫ്സൽ, സിബി ചാക്കോ എന്നിവരടക്കം സംസ്ഥാന  ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, ജില്ലാ കമ്മറ്റി അംഗങ്ങള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉൾപ്പെടെ ഓൺലൈനിലൂടെ സമരത്തിൽ പങ്കു ചേർന്നു.

Trending News