ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ പോലും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി നിമ ചന്ദ്രൻ. ഫ്ലൈറ്റിൽ കാബിൻ ക്രൂവ് മെമ്പറായി ജോലി ചെയ്തിരുന്ന നിമ അഭിനയത്തിലേക്ക് വരുന്നത് പൂമ്പാറ്റകളുടെ താഴ്വാരം എന്ന സിനിമയിലൂടെയാണ്.
പൃഥ്വിരാജിന്റെ പുതിയ മുഖത്തിൽ നിമ അഭിനയിച്ചിട്ടുണ്ട്. പ്രിയാമണിയുടെ സുഹൃത്തിന്റെ റോളിലായിരുന്നു അതിൽ അഭിനയിച്ചിരുന്നു.
സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ കാബിൻ ക്രൂവ് മെമ്പറായി തന്നെ ജോലി ചെയ്യാനായിരുന്നു താരം കൂടുതൽ ആഗ്രഹിച്ചിരുന്നത്. മഴവിൽ മനോരമയിലെ മറിമായത്തിൽ ചില എപ്പിസോഡുകളിൽ നിമയും അഭിനയിച്ചിട്ടുണ്ട്.
തമിഴിലും നിമ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ ആക്റ്റീവ് ആയിരുന്ന നിമ ടിക് ടോക്കിന്റെ വരവോടെയാണ് ഒരുപാട് ആരാധകരെ സ്വന്തമാക്കിയത്.
ധാരാളം വീഡിയോസ് ചെയ്തിരുന്ന നിമയ്ക്ക് ആരാധകരും കൂടിക്കൊണ്ടേയിരുന്നു. അതുപോലെ ഇൻസ്റ്റാഗ്രാമിൽ ധാരാളം മോഡൽ ഫോട്ടോഷൂട്ടും നിമ ചെയ്തിട്ടുണ്ട്.
വെറൈറ്റി, സ്റ്റൈലിഷ്, നാടൻ അങ്ങനെ പല രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ നിമ ചെയ്തു. ഇപ്പോഴിതാ നിമയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ്
പൊലീസ് ജീപ്പിന് മുന്നിൽ നിന്നാണ് ഈ തവണ നിമയുടെ ഫോട്ടോഷൂട്ട്.
“പല ബന്ധങ്ങളും ഉപേക്ഷിക്കാനുള്ള കാരണങ്ങൾ കണ്ടത്തുമ്പോൾ അവ ഇത്ര നാൾ നിലനിന്നതിന്റെ കാരണങ്ങൾ മറന്നു പോകരുത്..” എന്ന കലക്കൻ ക്യാപ്ഷനും നിമ ചിത്രങ്ങൾക്ക് ഒപ്പം നൽകി.
മാസ്ക് ഇടാഞ്ഞതിന് പെറ്റി കിട്ടിയില്ലേ എന്ന് ചിലർ രസകരമായി കമന്റ് ഇട്ടിട്ടുണ്ട്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്