Ahaana krishna: കിടിലം ഫോട്ടോഷൂട്ടുമായി അഹാന കൃഷ്ണ, വീഡിയോ വൈറൽ

രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലൂപസ് എന്ന സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി അഹാന കൃഷ്ണ. 

1 /5

നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ മൂത്തമകളാണ് അഹാന. താരകുടുംബത്തിന് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരാണ് ഉള്ളത്. പലരും വളരെ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ സജീവമാണ്.

2 /5

ടോവിനോയ്ക്ക് ഒപ്പമുള്ള ലുക്കയാണ് അഹാനയുടെ സിനിമ ജീവിതത്തിൽ വലിയ വഴിത്തിരിവായത്. ലൂക്കയിലെ നിഹാരിക എന്ന കഥാപാത്രത്തിന് ഒരുപാട് ആരാധകരുണ്ടെന്നതാണ് സത്യം. 

3 /5

വേറെയാരെയും ആ റോളിൽ സിനിമ പ്രേക്ഷകർക്ക് തോന്നിക്കാൻ ഇടകൊടുക്കാൻ അവസരം നൽകാത്ത പ്രകടനമായിരുന്നു അഹാന ആ സിനിമയിൽ കാഴ്ചവച്ചത്. അതിന് ശേഷം കൂടുതൽ അവസരങ്ങൾ താരത്തിന് ലഭിച്ചു.

4 /5

നിവിൻ പോളിയുടെ സഹോദരിയായി ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന സിനിമയിൽ അഹാന അഭിനയിച്ചിരുന്നു. സണ്ണി വെയ്ൻ നായകനായ പിടികിട്ടാപ്പുള്ളിയാണ് അഹാന നായികയായി അഭിനയിച്ച അവസാന ചിത്രം. 

5 /5

അഹാനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. കറുപ്പ് ഡ്രെസ്സിൽ ഹോട്ട് ലുക്കിലാണ് അഹാന ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

You May Like

Sponsored by Taboola