എഞ്ചിൻ

  • Mar 02, 2021, 16:27 PM IST
1 /5

ബജാജ് ഓട്ടോ ചൊവ്വാഴ്ച്ച 102 സിസി ബൈക്കായ പ്ലാറ്റിന 100 ന്റെ ഇലക്ട്രിക്ക് സ്റ്റാർട്ടോഡ് കൂടിയ വേർഷൻ പ്ലാറ്റിന 100 ES പുറത്തിറക്കി. 53,920 രൂപയാണ് പുതിയ ബൈക്കിന്റെ വില (എക്സ് ഷോറൂം ഡൽഹി). ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇതിന്റെ തന്നെ കിക്ക്‌ സ്റ്റാർട്ട് വേർഷനായ  പ്ലാറ്റിന 100 ൽ  നിന്നും 800 രൂപ മാത്രമാണ് അതിന്റെ  ഇലക്ട്രിക്ക് സ്റ്റാർട്ടുള്ള വേർഷന് അധികയുള്ളത്. കിക്ക്‌ സ്റ്റാർട്ട് വേർഷന്റെ വില  53,120 രൂപയാണ്  (എക്സ് ഷോറൂം ഡൽഹി). അത് മാത്രമല്ല ഇന്ത്യയിൽ ലഭിക്കുന്നതിൽ ഏറ്റവും വിലക്കുറവുള്ള ഇലക്ട്രിക്ക് സ്റ്റാർട്ടോഡ് കൂടിയ ബൈക്കാണ് പ്ലാറ്റിന 100 ES.  

2 /5

ഫോർ സ്പീഡ് ഗിയർ ബോക്‌സാണ് ബൈക്കിനുള്ളത്. ബൈക്കിന്റെ ഏറ്റവും ഉയർന്ന സ്പീഡ് 90  km/h ആണ്.   

3 /5

102 സിസി എയർ-കൂൾഡ് എഞ്ചിനാണ് ബജാജ് പ്ലാറ്റിന 100 ഇഎസിനുള്ളത്. 7,500 ആർപിഎമ്മിൽ 8 ബിഎച്ച്പിയും 5,500 ആർപിഎമ്മിൽ 8 എൻഎം പീക്ക് ടോർക്കും ബൈക്കിനുണ്ട്.  

4 /5

ഏറ്റവും സുരക്ഷിതമായ യാത്രയ്ക്കായി ട്യൂബിലെസ്സ് ടയറുകളാണ് ബൈക്കിൽ ക്രമീകരിച്ചിരിക്കുന്നത്. ഇത് കൂടാതെ ഗ്രിപ്പ് കിട്ടാനായി ഫുട്‍സ്റ്റെപ്സ് റബർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.  

5 /5

നീണ്ട യാത്രകളിൽ ഓടിക്കുന്നവർക്കും പിന്നിൽ യാത്ര ചെയ്യുന്നവർക്കും കൂടുതൽ സൗകര്യപ്രദമായി യാത്ര ചെയ്യാൻ സ്പ്രിങ് ഇൻ സ്പ്രിങ് സസ്പെന്ഷനാണ് ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്.    

You May Like

Sponsored by Taboola