Rekha: 'ഒരുമിക്കേണ്ടവർ ആയിരുന്നില്ലെങ്കിൽ പിരിയേണ്ടതായിരുന്നു'; വിവാഹ ജീവിതത്തെ കുറിച്ച് രേഖ...

Actress Rekha and Mukesh Agarwal: ഉയർച്ച താഴ്ചകൾ നിറഞ്ഞതാണ് ബോളിവുഡ് താരം രേഖയുടെ ജീവിതമെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. പ്രത്യേകിച്ചും താരത്തിന്റെ വ്യക്തിജീവിതം. ഓരോ തവണയും പ്രണയത്തിൽ അലിഞ്ഞു ചേർന്നിരുന്ന രേഖ ഒടുവിൽ ഒരാളെ വിവാഹം കഴിക്കുകയും ചെയ്തു.  എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോൾ രേഖയ്ക്ക് മനസിലായി ഈ വിവാഹവും തന്റെ തിടുക്കം കൊണ്ട് മാത്രം നടന്നതാണെന്ന്.

1 /5

ജീവിതത്തിൽ പലതവണ പ്രണയത്തിലകപ്പെട്ട താരമാണ് ബോളിവുഡ് താരം രേഖ പക്ഷേ അതൊരിക്കലും പരിപൂർണ്ണമായിട്ടില്ല എന്നത് വാസ്തവമാണ്. അതിനുള്ള ഭാഗ്യം താരത്തിന് ഇല്ലായിരുന്നുവെന്നുവേണം പറയാൻ.  പലതവണ പ്രണയത്തിലാകുകയൂം അതെല്ലാം തകരുകയും ചെയ്തിട്ടുണ്ട്.  ഒടുവിൽ വിവാഹം കഴിക്കുക എന്ന തീരുമാനമെടുത്ത താരത്തിന് ആ ബന്ധത്തിന്റെ തകർച്ചയുടേയും പഴി കേൾക്കേണ്ടി വന്നു.  

2 /5

രേഖയേയും മുകേഷ് അഗർവാളിനെയും കുറിച്ചാണ് പറയുന്നത്. ഇവർ തമ്മിൽ വിവാഹിതരായെങ്കിലും ഒരു വർഷത്തിനുള്ളിൽ മുകേഷ് അഗർവാൾ ആത്മഹത്യ ചെയ്തു. ഇതിന് ഉത്തരവാദി രേഖയാണെന്ന് മുകേഷ് അഗർവാളിന്റെ വീട്ടുകാർ ആരോപിക്കുകയും ചെയ്തു. 

3 /5

ഒരിക്കൽ രേഖ നൽകിയ ഒരു അഭിമുഖത്തിൽ ഇതിന്റെ വേദന രേഖ പങ്കുവെച്ചിരുന്നു.  ആ സമയം താരം പറഞ്ഞു നിശ്ചയിച്ച വിവാഹം നടത്താനുള്ള തന്റെ തിടുക്കമായിരിക്കാം ഇതിന് കാരണമെന്ന്. മാത്രമല്ല മുകേഷ് അഗർവാൾ തന്നിൽ നിന്നും വിവാഹമോചനം ആഗ്രഹിച്ചിരുന്നുവെന്നും താരം വെളിപ്പെടുത്തിയിരുന്നു.

4 /5

ഞങ്ങൾ ഒരുമിക്കാൻ വേണ്ടിയുള്ളവർ അല്ലായിരുന്നുവെങ്കിൽ നേരത്തെ വേർപിരിയണമായിരുന്നുവെന്നും താരം അന്ന് പറഞ്ഞിരുന്നു.  രേഖയുടെ അഭിപ്രായത്തിൽ ഇവരുടെ ഹണിമൂൺ സമയത്തു തന്നെ രേഖയ്ക്ക് മനസ്സിലായിരുന്നു ഈ ബന്ധം ശരിയാകില്ലെന്ന് എന്നാണ്.  എന്നാൽ ഇതിന് ഒരു പരിഹാരം കാണുന്നതിന് മുൻപ് തന്നെ മുകേഷ് സ്വന്തം ജീവിതം അവസാനിപ്പിക്കുകയായിരുന്നു

5 /5

വിനോദ് മെഹ്‌റ, അമിതാഭ് ബച്ചൻ എന്നിവരുമായും രേഖയ്ക്ക് ബന്ധമുണ്ടെന്ന് വാർത്തകൾ പടർന്നിരുന്നു. ഇതിൽ വിനോദ് മെഹ്‌റയുമായി താരം രഹസ്യ വിവാഹം കഴിച്ചുവെന്നും പറയപ്പെടുന്നു. എന്നാൽ നടന്റെ അമ്മയ്ക്ക് രേഖയെ ഇഷ്ടമായിരുന്നില്ല അതിനാൽ ഇരുവരും കുറച്ച് സമയത്തിന് ശേഷം വേർപിരിഞ്ഞുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ ബന്ധം രേഖ ഒരിക്കലും സമ്മതിച്ചിരുന്നില്ല എപ്പോൾ ചോദിച്ചാലും ഇതിനെ താരം നിഷേധിക്കുകയായിരുന്നു.

You May Like

Sponsored by Taboola