ഡൽഹി, നോയിഡ, ഗുർഗാവ്, ഗാസിയാബാദ് പ്രദേശങ്ങളിൽ വെള്ളിയാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ വീടുകൾ വിട്ട് വഴികളിലേക്കിറങ്ങി. Source: PTI
നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS) നൽകുന്ന വിവരം അനുസരിച്ച് 6.3 മാഗ്നിറ്യൂഡിലാണ് ഭൂചലനം അനുഭവപ്പെട്ടത്. Source: PTI
ഭൂചലനം ജനങ്ങളിൽ പരിഭ്രാന്തി പരത്തിയെങ്കിലും മരണങ്ങളോ, അപകടങ്ങളോ, സ്വത്ത് നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. Source: PTI
ആദ്യം ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അമൃതസർ ആണെന്ന് ആദ്യം NCS അറിയിച്ചിരുന്നെങ്കിലും പിന്നീട് പ്രഭവകേന്ദ്രം തജികിസ്താൻ ആണെന്ന് തിരുത്തി.
ഡൽഹിയിൽ ഭൂചലനം അനുഭവപ്പെടുന്നതിന് മുമ്പ് രാജസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റെക്ടർ സ്കെലിൽ 4.3 മാഗ്നിറ്യൂ രേഖപ്പെടുത്തിയ ഭൂചലനം ആണ് രാജസ്ഥാനിൽ ഉണ്ടായത്.