ഉറങ്ങുമ്പോൾ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ രാത്രിയിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഗുരുതരമായ ആരോഗ്യാവസ്ഥയാണ് ഫാറ്റി ലിവർ.
കരളിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് വാൽനട്ട്സ്.
ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞൾ കരളിൻറെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ കരളിൽ കൊഴുപ്പ് അടിയുന്നത് തടയാൻ സഹായിക്കുന്നു.
ബീറ്റ്റൂട്ട് കരളിൽ കൊഴുപ്പ് അടിയുന്നത് തടയുകയും കരളിലെ വിഷാംശം ഇല്ലാതാക്കുകയും ചെയ്യുന്നു.
അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് കരളിലെ വീക്കം കുറയ്ക്കുന്നതിനും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിനും സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)