സോഷ്യൽ മീഡിയയിൽ ജനപ്രിയമായ ഇന്ത്യയിലെ അഞ്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടാം.
തമിഴ്നാട്ടിലെ ഒരു ഹിൽ സ്റ്റേഷനാണ് കൂനൂർ. നീലഗിരി കുന്നുകളിലെ തേയിലത്തോട്ടങ്ങളാൽ സുന്ദരമാണ് ഇവിടം.
കേരളത്തിലെ വർക്കല ബീച്ച് പ്രശസ്തമാണ്. പാപനാശം എന്നറിയപ്പെടുന്ന വര്‍ക്കല കടല്‍ത്തീരം, വിഷ്ണു ക്ഷേത്രം, ശിവഗിരി മഠം, ആശ്രമം തുടങ്ങിയവ വര്‍ക്കലയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.
മഹാരാഷ്ട്രയിലെ ഒരു തുറമുഖ പട്ടണമാണ് രത്നഗിരി. അറബിക്കടലിന് അഭിമുഖമായി രത്നദുർഗ് കോട്ടയിൽ ഭഗവതി ക്ഷേത്രവും നിലകൊള്ളുന്നു.
നാഗാലാന്റിലെ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് ദിമാപൂർ. പ്രകൃതിരമണീയതയാൽ നിറഞ്ഞ പ്രദേശമാണ് ദിമാപൂർ.
വാസ്തുവിദ്യാ വിസ്മയങ്ങളുടെ സമൃദ്ധിയിൽ മനോഹരമാണ് ഗുജറാത്തിലെ ഭുജ്.