Sprouts For Summer Diet: മുളപ്പിച്ച പയറുവർ​ഗങ്ങൾക്ക് നിരവധിയാണ് ​ഗുണങ്ങൾ

നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യാൻ ​ഗുണം ചെയ്യും. മുളപ്പിച്ച പയറുവർ​ഗങ്ങൾ കഴിക്കുന്നത് പ്രമേഹരോഗികൾക്കും ഗുണം ചെയ്യും. 

  • Apr 04, 2023, 16:11 PM IST
1 /5

റാഗി മുളപ്പിച്ചത് കഴിക്കുന്നത് ദഹനപ്രക്രിയ മികച്ചതാക്കാൻ സഹായിക്കുന്നു. ദഹനപ്രക്രിയ മികച്ചതാക്കുന്നതിലൂടെ മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റാനും ഇത് സഹായിക്കുന്നു.

2 /5

മുളപ്പിച്ച ചെറുപയറിന് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ഉണ്ട്. ശരീരഭാരം കുറയ്ക്കാൻ ആവശ്യമായ നാരുകളും ബയോ ആക്റ്റീവ് സംയുക്തങ്ങളും മുളപ്പിച്ച ചെറുപയറിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

3 /5

കിഡ്‌നി ബീൻസിൽ പ്രോട്ടീന്റെ അളവ് കൂടുതലായതിനാൽ മുളപ്പിച്ച ബീൻസിന്റെ ഗുണങ്ങൾ ഏറെയാണ്. മുളപ്പിച്ച് കഴിക്കുമ്പോൾ ഇവയിൽ നാരുകളുടെ അളവ് വർധിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്.

4 /5

ധാരാളം ആരോ​ഗ്യ ​ഗുണങ്ങളുള്ള ഒന്നാണ് മുളപ്പിച്ച തിന. ഇത് കുടലിന്റെ ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്. ദഹനവ്യവസ്ഥയെ മികച്ചതായി നിലനിർത്തി ശരീരഭാരം കുറയ്ക്കാൻ മുളപ്പിച്ച തിന സഹായിക്കുന്നു.

5 /5

ഗ്രീൻ സ്പ്രൗട്ട്സിൽ ദഹനത്തെ സഹായിക്കുന്ന പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇതിൽ കലോറി കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

You May Like

Sponsored by Taboola