High Cholesterol: ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതാക്കാൻ കൊളസ്ട്രോൾ കുറയ്ക്കാം; ഈ പാനീയങ്ങൾ ശീലമാക്കൂ

ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അമിതമായ കൊളസ്ട്രോൾ നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. രക്തത്തിൽ ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) അഥവാ മോശം കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്നത് ഹൃദ്രോ​ഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും.

  • Sep 29, 2023, 16:48 PM IST

കൊളസ്ട്രോളിന്റെ അളവ് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതും ഹൃദയത്തിന്റെ ആരോഗ്യം നല്ല നിലയിലാണെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് രാവിലെ കഴിക്കേണ്ട പാനീയങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

1 /5

തക്കാളി ജ്യൂസ്: ഇതിൽ ധാരാളം ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. തക്കാളി ജ്യൂസിൽ കൊളസ്ട്രോൾ കുറയ്ക്കുന്ന പോഷകങ്ങളായ നിയാസിൻ, ഫൈബർ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.

2 /5

ഓറഞ്ച് ജ്യൂസ്: ഫ്രഷ് ഓറഞ്ച് ജ്യൂസിൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്ന ഹെസ്പെരിഡിൻ എന്ന ഫ്ലേവനോയിഡ് ഉൾപ്പെടുന്നു.

3 /5

നാരങ്ങാവെള്ളം: രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങനീര് ചേർത്ത് കുടിക്കുന്നത് വിറ്റാമിൻ സി ലഭിക്കാൻ സഹായിക്കും. വിറ്റാമിൻ സി ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.

4 /5

ഗ്രീൻ ടീ: ​ഗ്രീൻ ടീയിൽ എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കുന്ന ആന്റിഓക്‌സിഡന്റായ കാറ്റെച്ചിനുകൾ അടങ്ങിയിരിക്കുന്നു.

5 /5

ക്രാൻബെറി ജ്യൂസ്: ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ ക്രാൻബെറി നല്ല കൊളസ്ട്രോളായ എച്ച്‌ഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു.

You May Like

Sponsored by Taboola