Planets: ​ഗ്രഹങ്ങൾക്ക് പേര് നൽകിയതെങ്ങനെ? ഇതിന് പിന്നിൽ ഒരു റോമൻ ബന്ധമുണ്ട്

നമ്മുടെ ഗ്രഹങ്ങൾക്ക് നൽകിയിരിക്കുന്ന പേരുകളുടെ അർത്ഥം നിങ്ങൾക്കറിയാമോ? അല്ലെങ്കിൽ നമ്മുടെ സൗരയൂഥത്തിലെ ​ഗ്രഹങ്ങൾക്ക് എങ്ങനെയാണ് പേരിട്ടതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ​ഗ്രഹങ്ങൾക്ക് എങ്ങനെയാണ് പേരിട്ടതെന്നും അതിന് പിന്നിലെ റോമൻ ബന്ധം എന്താണെന്നും നോക്കാം.

  • Jul 11, 2023, 07:34 AM IST

പുരാതന കാലത്ത്, എല്ലാം നിയന്ത്രിക്കുന്നത് ദേവന്മാരും ദേവതകളുമാണെന്നാണ് റോമാക്കാർ കരുതിയിരുന്നത്, അതിനാൽ, രാത്രി ആകാശത്ത് ദൃശ്യമാകുന്ന ഏറ്റവും തിളക്കമുള്ള വസ്തുക്കൾക്ക് അവരുടെ ഏറ്റവും പ്രധാനപ്പെട്ട ദേവന്മാരുടെയും ദേവതകളുടെയും പേരുകൾ നൽകി. ഗ്രഹങ്ങളുടെ പേരുകളും അവയുടെ അർത്ഥങ്ങളും നോക്കാം.

1 /8

പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും റോമൻ ദേവതയുടെ പേരിലാണ് വീനസ് അറിയപ്പെടുന്നത്. ഒരു ദേവതയുടെ പേരിലുള്ള ഒരേയൊരു ഗ്രഹമാണ് ശുക്രൻ. 

2 /8

ഗ്രീക്ക് ദേവന്റെ പേരിലുള്ള ഒരേയൊരു ഗ്രഹമാണ് യുറാനസ്. ഐതിഹ്യമനുസരിച്ച്, യുറാനസ് ആകാശത്തിന്റെ പ്രതീകമായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. 

3 /8

മറ്റെല്ലാ ഗ്രഹങ്ങളേക്കാളും സാവധാനത്തിൽ സഞ്ചരിക്കുന്നതിനാലാണ് ശനിക്ക് കൃഷിയുടെയും സമയത്തിന്റെയും റോമൻ ദേവന്റെ പേരായ സാറ്റേൺ ലഭിച്ചത്.

4 /8

കടലിന്റെ റോമൻ ദേവനാണ് നെപ്ട്യൂൺ. നെപ്ട്യൂൺ ദൃശ്യമാകുന്നതിന് മുമ്പ് തന്നെ ഗണിതശാസ്ത്രത്തിലൂടെ കണ്ടെത്തിയ ഒരു ഗ്രഹമാണ്.

5 /8

മറ്റെല്ലാ ഗ്രഹങ്ങളേക്കാളും വേഗത്തിൽ സഞ്ചരിക്കുന്നതിനാലാണ് ബുധന് റോമൻ സന്ദേശവാഹകനായ ദൈവത്തിന്റെ പേരായ മെർക്കുറി എന്ന പേര് ലഭിച്ചത്. 

6 /8

മാർസ് എന്ന റോമൻ യുദ്ധദേവന്റെ പേരിലാണ് ചൊവ്വ അറിയപ്പെടുന്നത്. ചൊവ്വയുടെ ചുവപ്പ് നിറമാണ് യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നത്.   

7 /8

റോമൻ ദേവന്മാരുടെ രാജാവാണ് ജുപീറ്റർ. ഏറ്റവും വലിയ ഗ്രഹമായതുകൊണ്ടാകാം വ്യാഴത്തിന് രാജാവിന്റെ പേരിട്ടത്.

8 /8

ഭൂമിക്ക് നൽകിയിരിക്കുന്നത് ദൈവത്തിന്റെ പേരല്ല. ഭൂമിയുടെ പേരിന് ഇംഗ്ലീഷ് അല്ലെങ്കിൽ ജർമ്മൻ ഉത്ഭവമാണ് ഉള്ളത്. പുരാതന കാലത്ത് ഭൂമിയെ ഒരു ഗ്രഹമായി കണ്ടിരുന്നില്ല എന്നതിനാൽ ദൈവത്തിന്റെ പേരില്ലാത്ത ഒരേയൊരു ഗ്രഹമാണ് ഭൂമി അഥവാ എർത്ത്.

You May Like

Sponsored by Taboola