• May 17, 2022, 12:19 PM IST
1 /6

വർഷങ്ങളോളം അഭിനയിച്ച് തങ്ങളുടെ മനസ്സിൽ സ്ഥാനം നേടിയ ശേഷം ഒരു ബ്രേക്ക് എടുത്ത ശേഷം തിരിച്ചുവരാറുള്ള താരങ്ങളെ പ്രേക്ഷകർ ഉജ്വല സ്വീകരണമാണ് നൽകുന്നത്.

2 /6

ഏഴ് വർഷങ്ങൾക്ക് ശേഷം ഈ അടുത്തിടെ വീണ്ടും സിനിമയിലേക്ക് എത്തിയ താരമാണ് നടി മീര ജാസ്മിൻ. ജയറാമിന്റെ നായികയായി മകൾ എന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു മീര ജാസ്മിന്റെ തിരിച്ചുവരവ്. 

3 /6

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് മീര ജാസ്മിൻ സമൂഹ മാധ്യമങ്ങളിൽ വാർത്തകളിൽ നിറഞ്ഞുനിന്നു. മഞ്ജു വാര്യരുടെ തിരിച്ചുവരവിന് ശേഷം പ്രേക്ഷകർ ഏറെ ആഗ്രഹിച്ച ഒന്നായിരുന്നു മീരയുടേത്.

4 /6

സിനിമയിൽ സജീവമായിരുന്ന വർഷങ്ങളിൽ തന്നെ ഗംഭീരമായ പ്രകടനംകൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചുള്ള ഒരാളാണ് മീരാജാസ്മിൻ. ദേശീയ, സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. ഷൂട്ടിംഗ് തുടങ്ങി പാതിയായപ്പോഴേക്കും മീര ജാസ്മിൻ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയി. 

5 /6

ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയ മീര ജാസ്മിൻ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്ത ആദ്യം തന്നെ ആരാധകരെ ഞെട്ടിച്ചു. സിനിമ ഇറങ്ങിയ ശേഷം ഇപ്പോഴിതാ വീണ്ടും ഒരു സ്റ്റൈലൻ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മീരാജാസ്മിൻ എത്തിയിരിക്കുകയാണ്.   

6 /6

ഗ്ലോയിങ് പച്ച ഡ്രെസ്സിൽ ഗംഭീര ലുക്കിലാണ് മീരയെ ചിത്രങ്ങളിൽ കാണാൻ പറ്റുക. രാഹുൽ ജാൻജിയനിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. 

You May Like

Sponsored by Taboola