Nasal Stuffiness: മൂക്കടപ്പ് മാറുന്നതിന് സഹായിക്കും ഈ ഭക്ഷണങ്ങൾ; ശൈത്യകാലത്തെ ആരോ​ഗ്യത്തിന് പ്രധാനം

ശൈത്യകാലത്ത്, പ്രത്യേകിച്ച് സൈനസൈറ്റിസ് എന്ന അവസ്ഥയുള്ള ആളുകൾക്ക് മൂക്കൊലിപ്പ് സാധാരണമാണ്. തണുത്തതും വരണ്ടതുമായ വായു വിവിധ രോ​ഗങ്ങൾക്ക് കാരണമാകും. ഇത് തുമ്മലിനും അലർജിക്കും കാരണമാകും.

  • Dec 27, 2023, 13:53 PM IST
1 /5

പുതിനയിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്, ഇത് പുതിനയ്ക്ക് രുചി നൽകുന്ന ഘടകമാണ്. മെന്തോൾ മൂക്കിലെ ഡീകോംഗെസ്റ്റന്റായി പ്രവർത്തിക്കുന്നു. ഇത് സൈനസൈറ്റിസിന്റെ ലക്ഷണങ്ങൾ ലഘൂകരിക്കുന്നു.

2 /5

രണ്ട് സ്പൂൺ ആപ്പിൾ സിഡെർ വിനെഗർ ചെറുചൂടുള്ള വെള്ളത്തിൽ കലക്കി ദിവസം മൂന്ന് പ്രാവശ്യം കഴിക്കുന്നത് മൂക്കടപ്പിൽ നിന്ന് ആശ്വാസം ലഭിക്കാൻ സഹായിക്കും. ആപ്പിൾ സിഡെർ വിനെ​ഗറിന് ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്.

3 /5

രണ്ട് ടേബിൾസ്പൂൺ തേൻ ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി ദിവസവും ഒരു തവണ കുടിക്കുക. മൂക്കടപ്പ് കുറയ്ക്കാനും കഫം കുറയ്ക്കാനും തേൻ സഹായിക്കും.

4 /5

എരിവുള്ള ഭക്ഷണങ്ങളിൽ ക്യാപ്‌സൈസിൻ അടങ്ങിയിട്ടുണ്ട്. ഇത് മൂക്കടപ്പ് തടയാൻ സഹായിക്കുന്നു. ജലദോഷം, ചുമ തുടങ്ങിയ അവസ്ഥകളിൽ നിന്ന് ഇത് ആശ്വാസം നൽകും.

5 /5

ഇഞ്ചിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മൂക്കടപ്പ് മാറ്റുന്നതിനും സൈനസൈറ്റിസ് പോലുള്ള പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നതിനും സഹായിക്കുന്നു. ഇഞ്ചി ഭക്ഷണത്തിൽ ചേർത്തോ ചായ, കാപ്പി എന്നിവയ്ക്കൊപ്പമോ കഴിക്കാം. അല്ലെങ്കിൽ ഇഞ്ചി ചേർത്ത് വെള്ളം തിളപ്പിച്ച് ആവിപിടിക്കുന്നതും ​ഗുണം ചെയ്യും.  

You May Like

Sponsored by Taboola