പാന്‍ കാര്‍ഡ്‌ നിയമങ്ങളില്‍ എന്തെല്ലാം മാറ്റങ്ങളാണ്? കാണാം...

അജിത കുമാരി | Dec 5, 2018, 03:43 PM IST
1/5

രണ്ടര ലക്ഷമോ അതില്‍ കൂടുതലോ രൂപയുടെ ഇടപാടുകള്‍ നടത്തുന്നവര്‍ മേയ് 31നുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം

സാമ്പത്തിക വര്‍ഷത്തില്‍ രണ്ടര ലക്ഷമോ അതില്‍ കൂടുതലോ രൂപയുടെ ഇടപാടുകള്‍ നടത്തുന്നവര്‍ പാന്‍ കാര്‍ഡിനായുള്ള അപേക്ഷകള്‍ മേയ് 31നുള്ളില്‍ സമര്‍പ്പിക്കണം.

2/5

പാന്‍ കാര്‍ഡ്‌ ലഭിക്കുവാന്‍ അച്ഛന്‍റെ പേര് നിര്‍ബന്ധം

അമ്മമാര്‍ ഏക രക്ഷാകര്‍ത്താവാണെങ്കില്‍ പാന്‍ അപേക്ഷയില്‍ പിതാവിന്‍റെ പേര് രേഖപ്പെടുത്തേണ്ടതില്ലെന്ന് ഇന്‍കം ടാക്‌സ് റൂള്‍സില്‍ പറയുന്നു

3/5

2.50 ലക്ഷം രൂപ വരെയുള്ള ധനപരമായ ഇടപാടുകൾക്കും പാന്‍ നിര്‍ബന്ധം

2.50 ലക്ഷം രൂപ വരെയുള്ള ധനപരമായ ഇടപാടുകൾക്ക് പാൻ നമ്പർ നൽകണം, പാന്‍ കാര്‍ഡ്‌ ഇല്ലാത്തവര്‍ മെയ്‌ 31ന് ഉള്ളില്‍ എടുക്കണം

4/5

5 ലക്ഷം രൂപയിൽ കൂടുതൽ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ പാന്‍ കാര്‍ഡ് എടുത്തിരിക്കണം

സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ലക്ഷമോ അതില്‍ കൂടുതലോ രൂപയുടെ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും പാന്‍ കാര്‍ഡ് എടുത്തിരിക്കണം

5/5

സ്ഥാപനത്തിന്‍റെ പദവികള്‍ വഹിക്കുന്ന വ്യക്തികള്‍ മേയ് 31നു മുന്‍പ് പാന്‍ എടുക്കേണ്ടതാണ്

ഒരു സ്ഥാപനത്തിന്‍റെ മാനേജിങ് ഡയറക്ടര്‍, ഡയറക്ടര്‍, പാര്‍ട്ണര്‍, ട്രസ്റ്റി, അവകാശി, സ്ഥാപകന്‍, നടത്തിപ്പുകാരന്‍, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, പ്രിന്‍സിപ്പല്‍ ഓഫീസര്‍ തുടങ്ങിയ പദവികള്‍ വഹിക്കുന്ന വ്യക്തികള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.