Rachana Narayanankutty: രചനയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു

മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അഭിനയത്രിയാണ് നടി രചന നാരായണൻകുട്ടി. 

1 /7

മറിമായത്തിലെ വത്സല മാഡം എന്ന കഥാപാത്രം അത്ര പെട്ടന്ന് ഒന്നും ടെലിവിഷൻ പ്രേക്ഷകർക്ക് മറക്കാൻ പറ്റുകയില്ല. അതിലെ പ്രകടനത്തിലൂടെ കൂടുതൽ അവസരങ്ങളാണ് രചനയെ തേടിയെത്തിയത്. നല്ലയൊരു നർത്തകി കൂടിയാണ് രചന.

2 /7

2001-ൽ പുറത്തിറങ്ങിയ തീർത്ഥാടനം അതുപോലെ തൊട്ടടുത്ത വർഷങ്ങളിൽ ഇറങ്ങിയ കാലചക്രം, നിഴൽകൂത്ത് തുടങ്ങിയ സിനിമകളിൽ രചന ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. 

3 /7

പക്ഷേ മറിമായം പ്രേക്ഷകർ സ്വീകരിച്ചതോടെയാണ് 10 വർഷങ്ങൾക്ക് ശേഷം സിനിമയിൽ വീണ്ടും രചനയ്ക്ക് അവസരങ്ങൾ ലഭിച്ചത്. ലക്കി സ്റ്റാർ എന്ന സിനിമയിൽ രചന നായികയായി അരങ്ങേറി.

4 /7

ആമേനിലെയും ഡബിൾ ബരേലിലെയും കഥാപാത്രങ്ങളാണ് സിനിമ പ്രേക്ഷകർക്ക് ഇടയിൽ രചനയെ കൂടുതൽ പ്രിയങ്കരിയാക്കിയത്. പുണ്യാളൻ അഗർബത്തീസ്, കാന്താരി, ലൈഫ് ഓഫ് ജോസൂട്ടി, പുതിയ നിയമം, വർണ്യത്തിൽ ആശങ്ക, ബ്ലാക്ക് കോഫി തുടങ്ങിയ സിനിമകളിൽ രചന അഭിനയിച്ചിട്ടുണ്ട്.   

5 /7

മോഹൻലാലിൻറെ ആറാട്ടിലാണ് രചന അവസാനമായി അഭിനയിച്ചത്. ഫ്ലാവേഴ്സ് ടി.വിയിലെ കോമഡി ഉത്സവം അവതാരകയുമാണ് ഇപ്പോൾ രചന. 

6 /7

രചന വിഷുവിന് ചെയ്ത ഒരു ട്രഡീഷണൽ ഔട്ട് ഫിറ്റിലുള്ള ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

7 /7

ഓരോ ഫോട്ടോയിലും രചനയുടെ ഭാവങ്ങൾ എടുത്തുപറയേണ്ട ഒന്നാണ്. നമിത സന്തോഷിന്റെ മേക്കപ്പിലും സ്റ്റൈലിങ്ങിലും നിതിനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. 

You May Like

Sponsored by Taboola