Vital Vitamins: നിങ്ങളുടെ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട സുപ്രധാന വിറ്റാമിനുകൾ ഇവയാണ്

ശരീരത്തിന്റെ ആരോ​ഗ്യകരമായ പ്രവർത്തനത്തിന് വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. പോഷകാഹാരക്കുറവ് ഗുരുതരമായ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.

  • Dec 15, 2022, 17:02 PM IST

ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിനുകളായ ബി 12, എ എന്നിവയുടെ കുറവ് വിളർച്ചയ്ക്ക് കാരണമാകും. അതേസമയം വിറ്റാമിൻ ഡിയുടെ കുറവ് അസ്ഥികളുടെ സാന്ദ്രത കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഓസ്റ്റിയോപൊറോസിസിനും എല്ലുകൾ പെട്ടെന്ന് ഒടിയുന്നതിനും ഇടയാക്കും. ശരീരത്തിന് ആവശ്യത്തിന് വിറ്റാമിനുകളും ധാതുക്കളും ലഭിക്കേണ്ടത് പ്രധാനമാണ്. എന്നാൽ സപ്ലിമെന്റുകൾ കഴിക്കുന്നതിന് പകരം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഉചിതം.

1 /5

ശരീരത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും വിറ്റാമിൻ എ ആവശ്യമാണ്. കാഴ്ച, രോഗപ്രതിരോധ പ്രവർത്തനം, പുനരുൽപാദനം എന്നിവയ്ക്കും വിറ്റാമിൻ എ ആവശ്യമാണ്. വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ഹൃദയം, ശ്വാസകോശം, വൃക്കകൾ, മറ്റ് അവയവങ്ങൾ എന്നിവയെ ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കും. മധുരക്കിഴങ്ങ്, കാരറ്റ്, മത്തങ്ങ, ഇലക്കറികൾ, മാമ്പഴം, പപ്പായ എന്നിവ വിറ്റാമിൻ എയുടെ മികച്ച ഉറവിടങ്ങളാണ്.

2 /5

ഇത് നിങ്ങളുടെ ഞരമ്പുകളുടെയും രക്തകോശങ്ങളുടെയും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ഡോക്ടർ നിർദ്ദേശിക്കുന്ന അളവിൽ മാത്രം വിറ്റാമിൻ ബി12 കഴിക്കുക. മത്സ്യം, കോഴിയിറച്ചി, പാൽ, ധാന്യങ്ങൾ എന്നിവയിലൂടെ ശരീരത്തിന് പ്രതിദിനം ആവശ്യമായ വിറ്റാമിൻ ബി12 ലഭിക്കും. ചില ആളുകൾക്ക് ആവശ്യത്തിന് ബി12 ലഭിക്കുന്നതിന് വിറ്റാമിൻ ബി12 സപ്ലിമെന്റുകളും ആവശ്യമാണ്.

3 /5

അണുബാധകൾ നിയന്ത്രിക്കുന്നതിലും മുറിവുകൾ ഉണക്കുന്നതിലും വിറ്റാമിൻ സി പ്രധാന പങ്കുവഹിക്കുന്നു. മാത്രമല്ല, ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റ് കൂടിയാണ് ഇത്. ന്യുമോണിയ പോലുള്ള അണുബാധകളെ നേരിടാനും ചർമ്മത്തിൽ ചുളിവുകൾ ഇല്ലാതാക്കാനും വിറ്റാമിൻ സി സഹായിക്കും. ഓറഞ്ച്, കിവി, സ്ട്രോബെറി, കുരുമുളക്, ബ്രൊക്കോളി, പച്ച ഇലക്കറികൾ, തക്കാളി എന്നിവ കഴിക്കുന്നത് വിറ്റാമിൻ സി ലഭിക്കാൻ സഹായിക്കും.

4 /5

സൺഷൈൻ വിറ്റാമിൻ എന്നും അറിയപ്പെടുന്ന ഇത് ഒരാളുടെ ശരീരത്തിലെ കാത്സ്യത്തിന്റെയും ഫോസ്ഫേറ്റിന്റെയും അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. എല്ലുകൾ, പല്ലുകൾ, പേശികൾ എന്നിവയുടെ ആരോഗ്യത്തിന് വിറ്റാമിൻ ഡി ആവശ്യമാണ്. ഈ വിറ്റാമിന്റെ ഏറ്റവും നല്ല ഉറവിടം സൂര്യപ്രകാശമാണ്. ഫാറ്റി ഫിഷ്, ഫിഷ് ലിവർ ഓയിൽ, പാൽ ഉത്പന്നങ്ങൾ എന്നിവയിൽ നിന്നും വിറ്റാമിൻ സി ലഭിക്കും.

5 /5

തലച്ചോറിന്റെയും ചർമ്മത്തിന്റെയും കാഴ്ചയുടെയും മികച്ച ആരോ​ഗ്യത്തിന് വിറ്റാമിൻ ഇ പ്രധാനമാണ്. ബദാം, അവോക്കാഡോ, മത്തങ്ങ വിത്തുകൾ, ബ്ലാക്ക്‌ബെറി, ആപ്രിക്കോട്ട്, റാസ്ബെറി, ബ്രൊക്കോളി, ചീര എന്നിവ കഴിക്കുന്നത് വിറ്റാമിൻ ഇ ലഭിക്കാൻ സഹായിക്കും. നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിന് സമീകൃതാഹാരം കഴിക്കുന്നുവെന്ന് ഉറപ്പാക്കുക. ജങ്ക് ഫുഡുകൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ, ടിന്നിലടച്ച ഭക്ഷണങ്ങൾ എന്നിവ ആരോ​ഗ്യത്തിന് ദോഷം ചെയ്യും. ഇവയ്ക്ക് പകരം ശുദ്ധമായ പച്ചക്കറികൾ, മാംസം, മത്സ്യം, പാൽ ഉത്പന്നങ്ങൾ, പഴങ്ങൾ എന്നിവ കഴിക്കാൻ ശ്രദ്ധിക്കുക.

You May Like

Sponsored by Taboola